
News Now
ഹൈവേയില് വാഹനം ബ്രേക്ഡൗണായാല് എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര് വാഹന വകുപ്പ്

'എങ്ങനെയാണ് പ്രവര്ത്തിക്കേണ്ടതെന്ന് സര്ക്കാരിന് അറിയാം, രാഷ്ട്രീയ പ്രതികാരം തീര്ക്കാനില്ല'; CMRL കേസില് മാത്യു കുഴല്നാടനെ തള്ളി ചെന്നിത്തല

തുലാവര്ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ലഖ്നൗ: സംസ്ഥാനത്ത് എല്ലാ മതങ്ങളിലും പെട്ടവര് സുരക്ഷിതരാണെന്ന് ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്പ്രദേശില് ഹിന്ദുക്കള് സുരക്ഷിതരാണെങ്കില് മുസ്ലീങ്ങളും സുരക്ഷിതരാണ്. നൂറ് ഹിന്ദു കുടുംബങ്ങള്ക്കിടയില് ഒരു മുസ്ലീം കുടുംബം സുരക്ഷിതരായിരിക്കും. എന്നാല് നൂറ് മുസ്ലീം കുടുംബങ്ങള്ക്കിടയില് 50 ഹിന്ദുക്കള്ക്കു സുരക്ഷിതരായി ഇരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കളുടെ ഇടയില് താമസിക്കുന്ന മുസ്ലീങ്ങള്ക്ക് അവരുടെ എല്ലാ മതാചാരങ്ങളും നടത്താന് സ്വാതന്ത്ര്യമുണ്ട്. എന്നാല് മുസ്ലീങ്ങള്ക്ക് ഇടയിലുള്ള ഹിന്ദുവിന്റെ അവസ്ഥ അങ്ങനെയാണോ?. ഇതിന് ബംഗ്ലാദേശും പാകിസ്ഥാനും ഉദാഹരങ്ങളാണെന്നും യോഗി പറഞ്ഞു.
2017ന് ശേഷം യുപിയില് ഒരുവര്ഗീയ കലാപമുണ്ടായിട്ടില്ലെന്നും യോഗി പറഞ്ഞു. യുപിയില് തന്റെ നേതൃത്വത്തിലുള്ള സര്ക്കാര് എട്ട് വര്ഷം പൂര്ത്തിയാക്കി. '2017ല് ബിജെപി സര്ക്കാര് രൂപീകരിച്ചതിനുശേഷം ഉത്തര്പ്രദേശിലെ വര്ഗീയ കലാപങ്ങള് അവസാനിച്ചു.' യോഗി പറഞ്ഞു. 2017ന് മുന്പ് യുപിയില് കലാപങ്ങള് ഉണ്ടായിരുന്നെങ്കില്, ഹിന്ദുവിന്റെ കടകള് കത്തിച്ചിരുന്നെങ്കില്, മുസ്ലീങ്ങളുടെ കടകളും കത്തുമായിരുന്നു. ഹിന്ദുവിന്റെ വീടുകള് കത്തുന്നുണ്ടെങ്കില്, മുസ്ലീങ്ങളുടെ വീടുകളും കത്തുമായിരുന്നു. എന്നാല് 2017ന് ശേഷം കലാപങ്ങള് അവസാനിച്ചുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
ഒരു യോഗി എന്ന നിലയില് താന് എല്ലാവരുടെയും സന്തോഷമാണ് ആഗ്രഹിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ലോകത്തിലെ ഏറ്റവും പുരാതനമായ മതം സനാതന ധര്മ്മമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹിന്ദു ഭരണാധികാരികള് അധികാരം ഉപയോഗിച്ച് മറ്റുള്ളവരുടെ മേല് ആധിപത്യം സ്ഥാപിച്ചതിന് ലോകത്ത് ഒരു ഉദാഹരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News



വെള്ളിയാഴ്ചകളിലെ ഗാന്ധിജി

അനാവശ്യ വിശദീകരണവും വ്യാഖ്യാനവും കൊണ്ട് സതീശന് സ്വന്തം പ്രതിച്ഛായ കളഞ്ഞു; താഴേക്കിടയിലുള്ള അണികള്വരെ നാളെ പിണറായിക്ക് നേരെ ചൂണ്ടുവിരല് ഉയര്ത്തും; തുറന്നടിച്ച് സെബാസ്റ്റ്യന് പോള്

