News Now
കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ, തീരാനഷ്ടം; ചെറുവയൽ രാമന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

ഹരിതവിപ്ലവത്തിന്റെ വഴിയേ പോയില്ല; നാടൻ നെല്ലിനങ്ങൾക്കായി ഒരു ജീവിതം
ക്രെയിനിൽ നിന്ന് കാർ തലകീഴായി മറിഞ്ഞ് വാനിലേക്ക് പതിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് നടൻ ഇമ്രാൻ ഹാഷ്മി

സൂക്ഷിക്കുക... ഒരു മിസ് കോൾ മതി അക്കൗണ്ട് കാലിയാകാൻ

ഭുവനേശ്വര്: വിവേചനപരമായ അന്ധവിശ്വസം ഇല്ലാതാക്കുന്നതിനായി, ആദ്യയാത്രക്കാരിയായി ബസില് സ്ത്രീകളെ കയറ്റണമെന്ന ഉത്തരവുമായി ഒഡീഷ വനിതാ കമ്മീഷന്. സംസ്ഥാനത്ത് ബസ് ജീവനക്കാര് സ്ത്രീകളെ ആദ്യം വാഹനത്തില് കയറ്റുന്നത് അപശകുനമായി കാണുന്നതിനെതിരെയുള്ള ഹര്ജിയിലാണ് വനിതാ കമ്മീഷന്റെ നടപടി.
സ്ത്രീ ആദ്യയാത്രക്കാരിയായാല് ബസ് അപകടത്തില്പ്പെടുകയോ, ആവശ്യത്തിന് കളക്ഷന് ലഭിക്കുകയോ ഇല്ലെന്ന അന്ധവിശ്വാസമാണ് യുക്തിരഹിവും വിവേചനപരവുമായ രീതി സ്വീകരിക്കാന് ഇടയായതെന്ന് വനിതാ കമ്മീഷന് നിരീക്ഷിച്ചു.
ഭുവനേശ്വറിലെ ബാരാമുണ്ട സ്റ്റാന്ഡില് നിന്ന് ആദ്യ യാത്രക്കാരിയായി ബസില് കയറാന് ശ്രമിച്ച യാത്രക്കാരിയെ ജീവനക്കാര് തടഞ്ഞത് ചൂണ്ടിക്കാട്ടി ഒരു സാമൂഹിക പ്രവര്ത്തകനാണ് കമ്മീഷനില് ഹര്ജി നല്കിയത്. ഇത്തരത്തില് സമാനമായ അപേക്ഷകള് നേരത്തെയും തങ്ങളുടെ ശ്രദ്ധയില്പ്പെട്ടിട്ടുണ്ടെന്ന് ട്രാന്സ്പോര്ട്ട് കമ്മീഷണര്ക്ക് അയച്ച കത്തില് വനിതാ കമ്മീഷന് ചൂണ്ടിക്കാട്ടി. അതിനാല് വനിത യാത്രക്കാര്ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങള് ഒഴിവാക്കാനും അവരുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കാന് എല്ലാ ബസുകളിലും സ്ത്രീകളെ അദ്യയാത്രക്കാരിയായി പ്രവേശിപ്പിക്കണം, കൂടാതെ സ്ത്രീകള്ക്കായി അന്പത് ശതമാനം സീറ്റുകള് സംവരണം ചെയ്യണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

