മഹാരാഷ്ട്രയില്‍ കോവിഡ് മുക്തരുടെ എണ്ണം 50 ലക്ഷം കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 29,911 പേര്‍ക്ക്; കര്‍ണാടകയിലും വ്യാപനം കുറയുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:44 am IST

News Now

മുംബൈ: മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുറയുന്നു. ഇരു സംസ്ഥാനങ്ങളിലും ഇന്ന് മുപ്പതിനായിരത്തില്‍ താഴെ ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണം ഇന്നും ഉയര്‍ന്നു നില്‍ക്കുന്നു. 

മഹാരാഷ്ട്രയില്‍ ഇന്ന് 29,911 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 738 പേര്‍ മരിച്ചു. 47,371 പേര്‍ക്കാണ് രോഗ മുക്തി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 54,97,448. ആകെ രോഗ മുക്തി 50,26,308. ആകെ മരണം 85,355. നിലവില്‍ 3,83,253 പേര്‍ ചികിത്സയില്‍. 

കര്‍ണാടകയില്‍ ഇന്ന് 28,869 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 52,257 പേര്‍ക്കാണ് രോഗ മുക്തി. 548 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികള്‍ 23,35,524 ആയി. ആകെ രോഗ മുക്തി 17,76,524. ഇതുവരെയായി 23,854 പേര്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത്. നിലവില്‍ 5,34,954 പേരാണ് ചികിത്സയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates