
News Now
20 രൂപയ്ക്ക് ഫ്ളേവേഡ് മില്ക്ക്; പാല് വിപണിയിലും പിടിമുറുക്കാന് അംബാനി, 'ജോയ് ലാന്ഡ്' മില്മയ്ക്ക് ഭീഷണിയാകുമോ?

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

പഞ്ചസാരയ്ക്ക് പകരം എന്ത് കഴിക്കാം? ആരോഗ്യകരമായ 5 ബദലുകൾ

'ഫുള്ടോസ് എറിയുന്നത് നിര്ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്മാരെ വിമര്ശിച്ച് ഗാവസ്കര്

പാട്ന: എന്ഡിഎ സഖ്യത്തില് ബിഹാറില് രൂപീകരിച്ച നിതീഷ് കുമാര് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള് തീരുമാനമായി. നിതീഷ് കുമാറിനാണ് ആഭ്യന്തരം. പൊതുഭരണ വകുപ്പ്, വിജിലന്സ്, കാബിനറ്റ്, തെരഞ്ഞെടുപ്പ് എന്നിവയുള്പ്പെടെയുള്ള പ്രധാന വകുപ്പുകള് നിതീഷ്കുമാറിനാണ് നിശ്ചയിച്ചിരിക്കുന്നത്.
സാമ്പത്തികം, ആരോഗ്യം, കായികം എന്നിവ ഉള്പ്പടെ 9 വകുപ്പുകള് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിക്കാണ്. വിജയ്കുമാര് സിന്ഹക്ക് കൃഷിയും പൊതുമരാമത്തും ഉള്പ്പടെ ഒമ്പത് വകുപ്പുകളാണ് നല്കിയത്.
WHAT TO READ NEXT

പഞ്ചാബ് ഗവര്ണര് ബന്വാരിലാല് പുരോഹിത് രാജിവെച്ചു
മഹാഗഡ്ഹബന്ധന് സര്ക്കാരിനെ വീഴ്ത്തിയ രാഷ്ട്രീയ നീക്കത്തിനൊടുവിലാണ് ബിഹാറില് എന്ഡിഎ സര്ക്കാര് അധികാരമേറ്റത്. ഏറെ രാഷ്ട്രീയ നാടകം സൃഷ്ടിച്ചതിന്് ശേഷമാണ് നിതീഷിന്റെ എന്ഡിഎ പ്രവേശനം. പാട്നയില് നടന്ന ചടങ്ങില് നിതീഷിനൊപ്പം എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ബിജെപിയില് നിന്നും ജെഡിയുവില് നിന്നും മൂന്നുപേര് വീതവും എച്ച്എഎമ്മില്നിന്ന് ഒരാളും മന്ത്രിമാരായി അധികാരമേറ്റു.
സമ്രാട്ട് ചൗധരി, വിജയ് കുമാര് സിന്ഹ എന്നിവര് ഉപമുഖ്യമന്ത്രിമാരാണ്. പ്രേംകുമാര്, വിജയ് ചൗധരി, വിജേന്ദ്ര യാദവ്, ശ്രാവണ് കുമാര്, സന്തോഷ് കുമാര്, സുമിത് സിങ് എന്നിവരാണ് മറ്റു മന്ത്രിമാര്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു'; മോഡിഫിക്കേഷന് വാഗ്ദാനത്തില് മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്

