
'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു'; മോഡിഫിക്കേഷന് വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍
സാധാരണയായി ചെയ്യാവുന്ന ചില മാറ്റങ്ങള്‍ക്ക് മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പ് അനുമതി നല്‍കിയിട്ടുള്ളത്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വിഡി സതീശന് നല്കിയ വാഗ്ദാനമായിരുന്നു വാഹനങ്ങളില്‍ മോഡിഫിക്കേഷന് വരുത്താന്‍ അനുമതി നല്‍കുമെന്നത്. എന്നാല്‍, വാഹന ഉടമകള്‍ പ്രതീക്ഷിച്ച തരത്തിലുള്ള ഇളവുകള്‍ നല്കാന് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറായില്ല. ഇതിന് പിന്നാലെയാണ്, അനുവാദമുള്ള മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ് ഇറക്കിയ സര്‍ക്കുലറിനെച്ചൊല്ലി മുന്‍ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയത്.
'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു' എന്നായിരുന്നു ഗണേഷിന്റെ പരിഹാസം. കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ക്ക് വിരുദ്ധമായി ഒരു സംസ്ഥാനത്തിന് മാത്രമായി ഇത്തരത്തില്‍ ഇളവുകള്‍ നല്കാന് കഴിയില്ലെന്ന് താന്‍ മുന്‍പേ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഓര്‍മ്മിപ്പിച്ചു.
അതേസമയം, നിലവിലുള്ള നിയമപ്രകാരം സാധാരണയായി ചെയ്യാവുന്ന ചില മാറ്റങ്ങള്‍ക്ക് മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പ് അനുമതി നല്‍കിയിട്ടുള്ളത്. അതും കര്‍ശനമായ മാനദണ്ഡങ്ങള്‍ക്കും ആര്‍സി ബുക്കിലെ രേഖപ്പെടുത്തലുകള്‍ക്കും വിധേയമായി മാത്രം.
നിറം മാറ്റം: കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ വിലക്കാത്ത ഏത് നിറവും ഉപയോഗിക്കാം. എന്നാല്‍ രജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതി വാങ്ങുകയും ആര്‍സിയില്‍ രേഖപ്പെടുത്തുകയും വേണം.
എന്ജിന്, ഷാസി മാറ്റല്‍: പഴയ എന്‍ജിന്റെയും ഷാസിയുടെയും അതേ സവിശേഷതകളും മോഡലുമുള്ള പുതിയവ (അതേ കമ്പനിയുടേത്) മാത്രമേ ഉപയോഗിക്കാവൂ. മറ്റു വാഹനങ്ങളുടെ ഭാഗങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
ബോഡി ഘടന: കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടം പാലിച്ചുകൊണ്ട് മാത്രമേ ബോഡി ഘടനയില്‍ മാറ്റം വരുത്താന്‍ സാധിക്കൂ.
ഇന്ധന/പ്രൊപ്പല്‍ഷന്‍ സംവിധാനം: അംഗീകൃത റിട്രോഫിറ്റ്/കണ്‍വേര്‍ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച്, സര്‍ക്കാരിന്റെയോ നിര്‍മ്മാതാക്കളുടെയോ അംഗീകാരമുള്ള വര്‍ക്ക്ഷോപ്പുകള്‍ വഴി മാത്രമേ ഇത് മാറ്റാവൂ.
ഭിന്നശേഷി സൗഹൃദമാക്കല്‍: സാധാരണ വാഹനങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റിയെടുക്കുന്നതും അംഗീകൃത കേന്ദ്രങ്ങള്‍ വഴി മാത്രമേ ചെയ്യാന്‍ അനുവാദമുള്ളൂ.
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Summary
KB Ganesh Kumar Mocks VD Satheesan Over MVD Vehicle Modification Guidelines in Kerala
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്‍എസ്എസിന്റെ പേര് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്നാക്കേണ്ട അവസ്ഥ; നക്കാപ്പിച്ച കണ്ട് നായര്‍ വീഴരുത്'; സുകുമാരന്‍ നായര്‍ക്കെതിരെ ഗണേഷ് കുമാര്‍
'ഡ്രൈവിങ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും'; പ്രചാരണത്തില്‍ എംവിഡിയുടെ വിശദീകരണം


