'ചെരിപ്പൂരി അടിക്കാന്‍ നോക്കി'; യുവാക്കള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന- വീഡിയോ 

വന്യമൃഗങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കരുത് എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് നല്‍കുന്ന മുന്നറിയിപ്പ് ആണ്

കാട്ടാനയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്ന യുവാവിന്റെ ദൃശ്യം
Last Updated :22 January 2024, 7:50 pm IST
Edited by :migrator

വന്യമൃഗങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കരുത് എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് നല്‍കുന്ന മുന്നറിയിപ്പ് ആണ്. ഇത് കേള്‍ക്കാതെ വന്യമൃഗങ്ങളുടെ അരികിലേക്ക് പോയി അപകടം ക്ഷണിച്ചുവരുത്തിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ കാട്ടാനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

അസമിലെ ഗോലാഘട്ട് ജില്ലയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കാട്ടാനയെ നാട്ടുകാര്‍ ചേര്‍ന്ന് പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. ചെരുപ്പ് ഓങ്ങിയും മറ്റും കാട്ടാനയെ പ്രകോപിപ്പിക്കാനാണ് ശ്രമിച്ചത്. അരിശം പൂണ്ട കാട്ടാന ആക്രമിക്കാന്‍ യുവാക്കളുടെ അരികിലേക്ക് പാഞ്ഞടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അനന്തരഫലങ്ങള്‍ അറിഞ്ഞിട്ടും എന്തിനാണ് ഇത്തരത്തിലുള്ള ശ്രമങ്ങള്‍ എന്ന രീതിയില്‍ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now