
അഞ്ച് സുപ്രധാന തീരുമാനങ്ങളുമായി ഇന്ത്യാ മുന്നണി; ക്ഷണിച്ചിട്ടും ടിവികെ പങ്കെടുത്തില്ല
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടാനും യോഗം ഏകകണ്ഠമായി തീരുമാനിച്ചു

ന്യൂഡല്‍ഹി: ഇന്ന് നടന്ന ഇന്ത്യാ മുന്നണി യോഗത്തില്‍ 25 പാര്‍ട്ടികള്‍ പങ്കെടുത്തതായും അഞ്ച് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടതായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എസ്ഐആര്‍, വോട്ട് കവര്‍ച്ച വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്തയക്കാനും യോഗം തീരുമാനിച്ചതായി ഖാര്‍ഗെ പറഞ്ഞു. യോഗശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടാനും യോഗം ഏകകണ്ഠമായി തീരുമാനിച്ചു. രാജ്യത്തെ സാമ്പത്തിക സ്ഥിതി, കര്‍ഷക പ്രശ്നങ്ങള്‍, വിലക്കയറ്റം ഉള്‍പ്പെടെയുള്ള മറ്റ് ജനകീയ പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഒരു സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രണ്ട് മാസത്തിലൊരിക്കല്‍ ഇന്ത്യാസഖ്യം യോഗം ചേരുമെന്നും അടുത്ത യോഗം ഓഗസ്റ്റില്‍ ഹൈദരാബാദില്‍ വെച്ച് നടക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളന വേളയില്‍ എല്ലാ ദിവസവും സംയുക്ത പാര്‍ലമെന്ററി ഏകോപനം ഉണ്ടായിരിക്കും.
ഇന്ത്യാസഖ്യ യോഗത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയും ഡിഎംകെയും വിട്ടുനിന്നു. ടിവികെ യെ യോഗത്തിന് വിളിച്ചിരുന്നെങ്കിലും അവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. തമിഴ്നാട് തെരഞ്ഞെടുപ്പിന് പിന്നാലെ ഡിഎംകെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് സഖ്യം വിട്ടതിന് പിന്നാലെയാണ് ഇന്ത്യാസഖ്യവുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് എംകെ സ്റ്റാലിന് എത്തിയത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
INDIA bloc takes 5 key decisions, will meet more often now
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



