'ഇന്ത്യാ മുന്നണി' യോഗം ബുധനാഴ്ച 

നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ മുന്നണി നേതൃയോഗം ചര്‍ച്ച ചെയ്യും

സോണിയാഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും/ പിടിഐ
Last Updated :22 January 2024, 7:49 pm IST
Edited by :migrator

ന്യൂഡല്‍ഹി: ഇന്ത്യാ മുന്നണി യോഗം ബുധനാഴ്ച ചേരും. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രതിപക്ഷ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്. ബുധനാഴ്ച വൈകീട്ടാണ് യോഗം. 

പൊതു തെരഞ്ഞെടുപ്പിന് മുമ്പായി അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിനിടെയാണ് യോഗം വിളിച്ചത്. വോട്ടെണ്ണല്‍ നടന്ന നാലു സംസ്ഥാനങ്ങളില്‍ മൂന്നിടത്തും ബിജെപി അധികാരം നേടുമെന്നതാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. 

നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ മുന്നണി നേതൃയോഗം ചര്‍ച്ച ചെയ്യും. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും, സീറ്റു പങ്കുവെയ്ക്കലും അടക്കം യോഗത്തില്‍ ചര്‍ച്ചയാകും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now