
News Now
'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

സി.കെ.നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ലീഡ്

കേരളത്തിന് മറ്റൊരു ബാങ്ക് കൂടി നഷ്ടമാകുമോ?, ഐഡിബിഐയില് സിഎസ്ബി ലയിക്കുമോ?; ഓഹരി വിറ്റഴിക്കലില് ഉയരുന്ന ചോദ്യങ്ങള്
കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ, തീരാനഷ്ടം; ചെറുവയൽ രാമന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

ന്യൂഡല്ഹി: രാജ്യത്തിന് വേണ്ടത് ബിജെപിയുടെ നുണകളും മുദ്രാവാക്യങ്ങളുമല്ല, വേഗത്തിലും സമ്പൂര്ണവുമായുള്ള കോവിഡ് വാക്സിനേഷനാണെന്ന്് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. സര്ക്കാരിന്റെ കെടുകാര്യസ്ഥത മൂലമുണ്ടാകുന്ന വാക്സീന് ക്ഷാമം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈറസ് വ്യാപനത്തിനു വഴിയൊരുക്കുകയും ജനങ്ങള് മരണപ്പെടുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണു സര്ക്കാര് ശ്രമിക്കുന്നതെന്നും രാഹുല് കുറ്റപ്പെടുത്തി.
India needs quick & complete vaccination- not BJPâs usual brand of lies & rhyming slogans to cover-up vaccine shortage caused by Modi Govtâs inaction.
â Rahul Gandhi (@RahulGandhi) June 16, 2021
GOIâs constant attempts to save PMâs fake image are facilitating the virus & costing peopleâs lives. pic.twitter.com/UUeRpDabSD
കോവിഡ് പ്രതിരോധത്തിനുള്ള കോവിഷീല്ഡ് വാക്സീന്റെ രണ്ടു ഡോസുകള് തമ്മിലുള്ള ഇടവേള വര്ധിപ്പിക്കാനുള്ള സര്ക്കാര് തീരുമാനത്തെയും രാഹുല് വിമര്ശിച്ചു. എന്നാല്, ഡോസുകള് തമ്മില് ഇടവേള വര്ധിപ്പിക്കാനുള്ള തീരുമാനം സുതാര്യവും ശാസ്ത്രീയവുമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷ് വര്ധന് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


