ശമനമില്ലാതെ കോവിഡ്; ഇന്നലെ മൂന്നേകാല്‍ ലക്ഷം രോഗികള്‍, 2104 മരണം

മരണം ഇതുവരെ 1,84,657. 22,91,428 പേരാണ് നിലവില്‍ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 3,14,835 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 2104 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 1,78,841ി പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.

ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,59,30,965 ആയി. ഇതില്‍ 1,34,54,880 പേരാണ് രോഗമുക്തി നേടിയത്. 

മരണം ഇതുവരെ 1,84,657. 22,91,428 പേരാണ് നിലവില്‍ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ വരെ 13,23,30,644 പേര്‍ക്കു വാക്‌സിന്‍ നല്‍കി.

രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ ‌രോഗം സ്ഥിരീകരിച്ചത് 67,468 പേര്‍ക്ക്. 568 പേര്‍ മരിച്ചു.

മുംബൈയില്‍ മാത്രം 7,684പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 54,985രോഗമുക്തരായി. 40,27,827പേരാണ് ആകെ രോഗബാധിതരായത്. 6,95,747പേരാണ് ചികിത്സയിലുള്ളത്.

കര്‍ണാടകയില്‍ 23,558പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 116പേര്‍ മരിച്ചു. 6,412 പേര്‍ രോഗമുക്തരായി. ആന്ധ്രയില്‍ 9,716പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3,359പേര്‍ രോഗമുക്തരായി. 38പേര്‍ മരിച്ചു.

ഗുജറാത്തില്‍ 12,553പേര്‍ക്ക് രോഗം സ്ഥീരികരിച്ചു. 125പേര്‍ മരിച്ചു. 4,802പേര്‍ രോഗമുക്തരായി. 4,40,731പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 5,740പേര്‍ മരിച്ചു. 

കേരളത്തില്‍ ഇന്നലെ 22,414 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന ആണിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now