ഇന്നലെ 42,766 പേര്‍ക്ക് കോവിഡ്; രാജ്യത്ത് ചികിത്സയിലുള്ളവര്‍ നാലുലക്ഷത്തിന് മുകളില്‍

നിലവില്‍ 4,10,048 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ളത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:48 am IST
Edited by :migrator

ന്യൂഡല്‍ഹി: ഇന്നലെ രാജ്യത്ത് 42,766 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 4,10,048 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ളത്. 97.42 ശതമാനമാണ് രോഗമുക്തി നിരക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് കേസുകളില്‍ മൂന്നില്‍ രണ്ടും കേരളത്തിലാണ്. ഇന്നലെ കേരളത്തില്‍ 29,682 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 66.89 കോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

1.56 കോടി വാക്‌സിന്‍ ഡോസുകള്‍ ഉടന്‍ തന്നെ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ സംസ്ഥാനങ്ങളുടെ കൈയില്‍ 4.37 കോടി വാക്‌സിനുകള്‍ അവശേഷിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now