ഇസ്രയേലിനൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് ആവര്‍ത്തിച്ച് ഇന്ത്യ, മോദിയെ ഫോണില്‍ വിളിച്ച് നെതന്യാഹു

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോഴാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ,ഫയല്‍ ചിത്രം
Last Updated :20 January 2024, 9:26 am IST
Edited by :migrator

ന്യൂഡല്‍ഹി : ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവിധ ഭീകരവാദത്തെയും ചെറുക്കും. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോഴാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഇസ്രയേലിലെ സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നതിനാണ് നെതന്യാഹു വിളിച്ചതെന്നും അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. 

ഹമാസിന്റെ ആക്രമണം ഉണ്ടായപ്പോള്‍ തന്നെ ഇസ്രയേലിനൊപ്പമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now