
News Now
ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

മുപ്പതാം പിറന്നാളിന് ഗിന്നസ് ബുക്കില് പുതിയ ലോകറെക്കോര്ഡിടാനുള്ള ഒരുക്കത്തിലാണ് സൈനികന് നായിക് വേലു. കശ്മീര് മുതല് കന്യാകുമാരി വരെ 4300 കിലോമീറ്റര് അമ്പത് ദിവസം കൊണ്ട് ഓടിയെത്താനാണ് പദ്ധതി. ഇന്നലെ ശ്രീനഗറില് നിന്ന് വേലു യാത്ര തുടങ്ങി. ഈ മാസം 21നാണ് വേലുവിന്റെ പിറന്നാള്.
17 ദിവസം കൊണ്ട് 1600 കിലോമീറ്റര് ഓടിയ ആദ്യ ഇന്ത്യന് അള്ട്രാറണ്ണര് ആണ് വേലു. കഴിഞ്ഞ വര്ഷം ജൂണില് ആയിരുന്നു ഇത്. ഇക്കുറി ദിവസവും 70-100 കിലോമീറ്റര് ദൂരം ഓടിയാലാണ് വേലുവിന് സ്വപ്നം സാക്ഷാത്കരിക്കാനാകുക. നിലവില് മണിക്കൂറില് 10 കിലോമീറ്റര് വേഗതയിലാണ് യാത്ര പുരോഗമിക്കുന്നത്.
ശ്രീനഗറിലെ 92 ബേസ് ഹോസ്പിറ്റലില് നിന്ന് ഫഌഗ് ഓഫ് ചെയ്ത യാത്രയില് ആദ്യ അഞ്ച് കിലോമീറ്റര് കുറച്ച് ആളുകള് വേലുവിനെ അനുഗമിച്ചിരുന്നു. ഇതിനോടകം 200ലധികം കിലോമീറ്റര് പിന്നിട്ടുകഴിഞ്ഞ വേലു ഇന്ന് രാവിലെ ഉദംപൂര് വിട്ട് ജമ്മുവിലേക്കുള്ള യാത്രയിലാണ്.
60 പാരഫെഡ് ഹോസ്പിറ്റലില് നേഴ്സിങ് അസിസ്റ്റന്റ് ആണ് വേലു.
#ChinarCorps wishes Naik Velu P all the very best for attempting Guinness record run from #Kashmir to Kanyakumari 4300 km in less than 50 days starting from today. Last year he ran 1600 km in 17 days setting up Asian record. We wish him good fortune in his new mission.@adgpi pic.twitter.com/dqsfyFTAvS
â Chinar Corps - Indian Army (@ChinarcorpsIA) April 1, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


