യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ റുമാനിയ, ഹംഗറി എന്നി അയല്‍രാജ്യങ്ങള്‍ വഴിയാണ് മുഖ്യമായി ഒഴിപ്പിക്കുന്നത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST

News Now

ബുക്കാറസ്റ്റ്: റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രൈനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, പാകിസ്ഥാന്‍, തുര്‍ക്കി സ്വദേശികള്‍ക്കും ഇന്ത്യന്‍ പതാക രക്ഷയായതായി റിപ്പോര്‍ട്ട്. യുക്രൈന്‍ അതിര്‍ത്തികള്‍ കടന്ന് അയല്‍രാജ്യങ്ങളില്‍ എത്തുന്നതിന് ത്രിവര്‍ണപതാക പ്രയോജനപ്പെട്ടു. ജീവനും കൊണ്ട് അതിര്‍ത്തിയിലേക്ക് ഓടിയ പാകിസ്ഥാന്‍, തുര്‍ക്കി സ്വദേശികളും സുരക്ഷിതമായി അതിര്‍ത്തികള്‍ കടക്കുന്നതിന് ത്രിവര്‍ണപതാക കയ്യിലേന്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ റുമാനിയ, ഹംഗറി എന്നി അയല്‍രാജ്യങ്ങള്‍ വഴിയാണ് മുഖ്യമായി ഒഴിപ്പിക്കുന്നത്. ഇത്തരത്തില്‍ റുമാനിയയുടെ ബുക്കാറസ്റ്റില്‍ എത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് പതാക ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, പാകിസ്ഥാന്‍, തുര്‍ക്കി സ്വദേശികള്‍ക്കും പ്രയോജനപ്പെട്ട കാര്യം തുറന്നുപറഞ്ഞത്. 

യുക്രൈനില്‍ വച്ച് ഇന്ത്യന്‍ പതാക കയ്യിലേന്തിയാലും ഇന്ത്യക്കാരാണ് എന്നതിനാലും ഒരു പ്രശ്‌നവും നേരിടേണ്ടി വരില്ലെന്ന് തങ്ങളോട് പറഞ്ഞതായി വിദ്യാര്‍ഥികള്‍ പറയുന്നു. മാര്‍ക്കറ്റില്‍ പോയി സ്പ്രേ പെയിന്റ് വാങ്ങി ഉപയോഗിച്ചാണ് പതാക ഉണ്ടാക്കിയത്. തുണിക്കായി കര്‍ട്ടന്‍ ആണ് ഉപയോഗിച്ചത്. ഇതില്‍ വിവിധ നിറങ്ങളിലുള്ള സ്പ്രേ പെയിന്റ് പൂശുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇന്ത്യന്‍ പതാക ഉപയോഗിച്ചാണ് ചില പാകിസ്ഥാന്‍, തുര്‍ക്കി വിദ്യാര്‍ഥികള്‍ സുരക്ഷിതമായി അതിര്‍ത്തി കടന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

Related Article

24 മണിക്കൂറിനിടെ ഇന്ത്യ ലക്ഷ്യമാക്കി പറന്നുയര്‍ന്നത് ആറു വിമാനങ്ങള്‍; 1377 പേര്‍ കൂടി നാട്ടിലേക്ക്

അടുത്ത ആഴ്ച രാജ്യത്ത് ഇന്ധനവില ഉയരുമോ?, ബ്രെന്‍ഡ് ക്രൂഡ് 110 ഡോളര്‍ കടന്നു, ആശങ്ക

ഓപ്പറേഷന്‍ ഗംഗ: വ്യോമസേന വിമാനം റുമാനിയയിലേക്ക്, ഷെഹിനി അതിര്‍ത്തി വഴി പോളണ്ടിലേക്ക് കടക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates