ഇന്ത്യക്കാർക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ വേണ്ട, ഇളവുമായി ബ്രിട്ടൻ

ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഇളവ് പ്രഖ്യാപിച്ചത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:47 am IST
Edited by :migrator

ലണ്ടൻ; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ബ്രിട്ടൻ. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ബ്രിട്ടനിലേക്ക് വരുന്നവർക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ല. ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഇളവ് പ്രഖ്യാപിച്ചത്. 

ഇന്ത്യയില്‍ നിന്നു വരുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ ബ്രിട്ടനിലെത്തിയാൽ തങ്ങള്‍ക്കിഷ്ടമുള്ള സ്ഥലത്ത് 10 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയാം. അഞ്ച് ദിവസത്തിന് ശേഷം പരിശോധന നടത്തി നെഗറ്റീവായാല്‍ ക്വാറന്റീൻ അവസാനിക്കും.ഇന്ത്യക്ക് പുറമേ ഖത്തര്‍, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളേയും റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now