റോയിട്ടേഴ്‌സ് എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ നിശ്ചലം; പ്രവര്‍ത്തനം തടഞ്ഞത് ഇന്ത്യ- പാക് സംഘര്‍ഷകാലത്തെ ഉത്തരവ് പ്രകാരം, തിരുത്തണമെന്ന് കേന്ദ്രം

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം തടഞ്ഞതായി ആരോപണം

International news agency Reuters X account has been withheld in India
International news agency Reuters X account has been withheld in India x
Edited by :Anoop N P
Last Updated :6 ജൂലൈ 2025, 5:11 pm IST

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം തടഞ്ഞതായി ആരോപണം. റോയിട്ടേഴ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിന്റെ പ്രവര്‍ത്തനമാണ് നിലച്ചത്. സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് അക്കൗണ്ട് തടഞ്ഞത് എന്നാണ് ആക്ഷേപം. എന്നാല്‍ അത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും വ്യക്തമാക്കുന്നു. പ്രശ്‌ന പരിഹരിക്കാന്‍ എക്‌സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയാണെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

ഇന്ത്യ - പാക് സംഘര്‍ഷം രൂപം കൊണ്ട മെയ് മാസത്തില്‍ നിരവധി വിദേശ വെബ് സൈറ്റുകളുടേത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം തടയാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി എന്നാണ് വിലയിരുത്തല്‍. റോയിട്ടേഴ്‌സിന്റെ എക്‌സ് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തടസപ്പെട്ടിട്ടില്ല.

വാര്‍ത്താ ഏജന്‍സിയുടെ രണ്ട് ഔദ്യോഗിക എക്സ് അക്കൗണ്ടുകളും റോയിട്ടേഴ്സ് വേള്‍ഡ് ഹാന്‍ഡിലുകളുമാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമല്ലാതായത്. എന്നാല്‍ റോയിട്ടേഴ്സ് ടെക് ന്യൂസ്, റോയിട്ടേഴ്സ് ഫാക്റ്റ് ചെക്ക്, റോയിട്ടേഴ്സ് ഏഷ്യ, റോയിട്ടേഴ്സ് ചൈന തുടങ്ങിയ എക്സ് ഹാന്‍ഡിലുകളുടെ പ്രവര്‍ത്തനം തടപ്പെട്ടിട്ടില്ല. ചൈനീസ് മാധ്യമ സ്ഥാപനമായ ഗ്ലോബല്‍ ടൈംസിന്റെയും തുര്‍ക്കി മാധ്യമ സ്ഥാപനമായ ടിആര്‍ടി വേള്‍ഡ് ഓണ്‍ എക്സിന്റെയും ഔദ്യോഗിക അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നല്‍കിയ ഉത്തരവിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നിയന്ത്രണം എങ്കില്‍ ഇത് ഉടന്‍ പരിഹരിക്കണം എന്ന് എക്‌സ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ അത്തരം ഒരു നിയന്ത്രണം നിലവില്‍ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

News Now

Summary

International news agency Reuters X account has been withheld in India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates