ഇഴയില്ല, ഇനി ഐആര്‍സിടിസി വെബ്സൈറ്റ് 'പറക്കും'; വേഗത്തില്‍ ടിക്കറ്റ് എടുക്കാം

Faster Tatkal, improved interface: IRCTC to launch new website for train ticket booking
ഐആര്‍സിടിസി പ്രതീകാത്മക ചിത്രം
Edited by :Amal Joy
Last Updated :15 ജൂലൈ 2026, 1:21 pm IST

ന്യൂഡല്‍ഹി: ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് ഇന്ന്(ജൂലായ് 15ന്) പുറത്തിറങ്ങുന്നതോടെ ഇനി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എളുപ്പം. പുതിയ പ്ലാറ്റ്ഫോം ഓണ്‍ലൈന്‍ ബുക്കിങ് എളുപ്പമാക്കും. സാങ്കേതിക തടസം കുറയ്ക്കാനുള്ള നടപടികളും പേജ് ലോഡിങ് വേഗത്തിലാക്കുമെന്നും പറയപ്പെടുന്നു. ഇതിനായി ഒരു പുതിയ ഉപയോക്തൃ ഇന്റര്‍ഫേസും ഉണ്ടായിരിക്കും.

തത്കാല്‍ ബുക്കിങ് സമയത്ത് സൈറ്റ് സ്ലോ ആകുന്നതും ബുക്കിങ് കാന്‍സല്‍ ആകുന്നതും തുടങ്ങി, യാത്രക്കാരില്‍ നിന്നുള്ള പരാതികള്‍ക്ക് ഇതോടെ പരിഹാരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവീകരിച്ച പ്ലാറ്റ്ഫോമിന് മിനിറ്റില്‍ 1.5 ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിങ്ങുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ അവകാശവാദം. നിലവില്‍ മിനിറ്റില്‍ 32,000 ബുക്കിങ്ങുകള്‍ മാത്രമാണ് ചെയ്യാന്‍ കഴിയുക.

പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) ബാക്ക്-എന്‍ഡ് മിനിറ്റില്‍ 40 ലക്ഷത്തിലധികം അന്വേഷണങ്ങളെ പിന്തുണയ്ക്കുന്നതിനായി അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്, നിലവിലെ 4 ലക്ഷത്തില്‍ നിന്ന് പത്തിരട്ടി വര്‍ധനവാണിത്. പുതിയ വെബ്സൈറ്റ് വന്നാല്‍ ബുക്കിങ് സമയത്തുണ്ടാകുന്ന സാങ്കേതിക തടസ്സം, പണമിടപാട് പരാജയപ്പെടല്‍ എന്നിവയ്ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ആഗോളതലത്തില്‍ ഉപയോഗിക്കുന്ന ആധുനിക ബുക്കിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമായ നിലവാരത്തിലാണ് വെബ്സൈറ്റ് നവീകരിച്ചിട്ടുള്ളത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍തന്നെ മുന്‍കൂട്ടി നിശ്ചയിച്ച സീറ്റുകള്‍ക്ക് പകരം യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള സീറ്റുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടാകും. വിവിധ തീയതികളിലെ ടിക്കറ്റ് നിരക്കുകള്‍ താരതമ്യം ചെയ്ത് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അവസരമുണ്ടാകും.

സ്ലീപ്പര്‍, എസി 3 ടയര്‍, എസി 2 ടയര്‍ തുടങ്ങി എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒരൊറ്റ സ്‌ക്രീനില്‍ കാണാം. ഓരോ ക്ലാസിനുംവേണ്ടി പ്രത്യേകം തിരയേണ്ട സാഹചര്യം ഇതോടെ ഒഴിവാകും. ബുക്കിങ് വേഗത്തിലാക്കാന്‍ ആവര്‍ത്തിച്ചുള്ള കാപ്ച വെരിഫിക്കേഷനും പരസ്യങ്ങളും പോപ്പ്-അപ്പുകളും കുറച്ചിട്ടുമുണ്ട്. വിദ്യാര്‍ഥികള്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍ എന്നിവര്‍ക്കുള്ള യാത്രാ ഇളവുകള്‍ ഏകീകൃത സംവിധാനത്തിലൂടെ ലഭ്യമാകും. പുതിയ വെബ്സൈറ്റ് ഒന്നിലധികം ഇന്ത്യന്‍ ഭാഷകളെ പിന്തുണയ്ക്കും, ഇത് രാജ്യത്തുടനീളമുള്ള ഉപയോക്താക്കള്‍ക്ക് പ്ലാറ്റ്ഫോമിനെ കൂടുതല്‍ ആക്സസ് ചെയ്യാന്‍ സഹായിക്കും.

News Now

Summary

Faster Tatkal, improved interface: IRCTC to launch new website for train ticket booking

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates