
'ഇത് ഞങ്ങളുടെ സമുദായത്തിന് കിട്ടിയ ബഹുമതി', പാമ്പുപിടിത്തക്കാർക്ക് ആദ്യമായി പത്മശ്രീ; വടിവേലും മാസിയും പറയുന്നു
അമേരിക്കയിൽ മാത്രം 50 ഓളം പെരുമ്പാമ്പുകളെ പിടികൂടിയിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം.
ചെന്നൈ: തമിഴ്നാട്ടിലെ ഇരുളവിഭാഗത്തിലെ പാമ്പുപിടിത്തക്കാർക്ക് ആദ്യമായി പത്മശ്രീയുടെ തിളക്കം. ചെന്നൈയ്ക്ക് സമീപത്തുള്ള ചെങ്കൽപ്പെട്ടിലെ വടിവേൽ ഗോപാലൻ(47), മാസി സടയൻ(45) എന്നിവർക്കാണ് ബഹുമതി ലഭിച്ചത്. ഇത് തങ്ങളുടെ സമുദായത്തിന് ലഭിച്ച ബഹുമതിയായിട്ടാണ് കരുതുന്നത്. പാമ്പു പിടിത്തം ഒരു കലയാണ്. അത് വരുംതലമുറയിൽ അന്യം നിന്ന് പോകാതിരിക്കാൻ ശ്രമിക്കുമെന്നും വടിവേലും മാസിയും പറഞ്ഞു.
കുട്ടിക്കാലം മുതൽ തുടങ്ങിയതാണ് ഇരുവരുടേയും പാമ്പുപിടിത്തം. നാട്ടിലെ ചെറിയ പ്രദേശത്ത് ഒതുങ്ങുന്നതല്ല അവരുടെ പ്രവർത്തനങ്ങൾ. അമേരിക്ക, തായ്ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഉഗ്രവിഷമുള്ള പാമ്പുകളെ പിടികൂടിയിട്ടുണ്ട്. പാമ്പുപിടിത്തം അഭ്യസിപ്പിക്കുന്ന അന്താരാഷ്ട സംഘടനയിലെ അംഗങ്ങൾ കൂടിയാണ് വടിവേലും മസിയും.
Vadivel Gopal & Masi Sadaiyan - âGlobal Snake Expertsâ
â Ministry of Information and Broadcasting (@MIB_India) January 26, 2023
Padma Shri - Social Work
Tamil Nadu
Expert Snake Catchers from Irula Tribe
Uses old snake catching techniques inherited as indigenous knowledge from their forefathers#PadmaAwards2023#PeoplesPadma pic.twitter.com/OwCFHLzqRT
അമേരിക്കയിൽ മാത്രം 50 ഓളം പെരുമ്പാമ്പുകളെ പിടികൂടിയിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം. പാമ്പുപിടിത്തത്തിൽ പുതിയരീതികൾ ഉണ്ടെങ്കിലും പരമ്പാഗര രീതിയാണ് മികച്ചതെന്നാണ് ഇവരുടെ അഭിപ്രായം. ഫ്ലോറിഡയിൽ മലമ്പാമ്പുകളെ പിടിക്കുന്ന പ്രമുഖ ഹോർപെറ്റോളജിസ്റ്റായ റോമുലസ് വിറ്റേക്കർ നേതൃത്വം നൽകുന്ന സംഘത്തിലും ഇവരുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത



