
തലസ്ഥാനമായ ഹാനോയിലേക്കാണ് രാഹുല്‍ പോയതെന്നാണ് വിവരം.

News Now
വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍; സാഹസികമായി രക്ഷപ്പെടുത്തി

പത്തില്‍ ഒന്‍പത് യുവാക്കളും ജോലിയിലും പഠനത്തിലും ഏര്‍പ്പെട്ടിരിക്കുന്നു; എറണാകുളം രാജ്യത്ത് ഒന്നാമത്

ഫ്രാന്‍സില്‍ കലാപം ആളിപ്പടരുന്നു; നേരിടാന്‍ കര്‍ഫ്യു

ഡിജിറ്റല്‍ കൈക്കൂലി; വൈക്കം സിഐ നിര്‍ബന്ധിത അവധിയില്‍; കര്‍ശന നടപടിക്ക് ശുപാര്‍ശ

ന്യൂഡല്‍ഹി: നവരാത്രി ആഘോഷമായതിനാല്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയുള്ള സമരങ്ങള്‍ക്ക് തല്ക്കാലം ശക്തികുറയ്ക്കാന്‍ ഇന്ത്യ സഖ്യം തീരുമാനിച്ചതിന് പിന്നാലെ വിദേശത്തേക്ക് പറന്ന് പ്രതിപക്ഷ നേതാവ്. ഞായറാഴ്ച ഗോവയിലെ മഡ്ഗാവില്‍ ബിജെപിക്കെതിരെ പദയാത്രയിലും റാലിയിലും പങ്കെടുത്തതിന് പിന്നാലെയാണ് വിയറ്റ്നാമിലേക്ക് പറന്നത്.
തലസ്ഥാനമായ ഹാനോയിലേക്കാണ് രാഹുല്‍ പോയതെന്നാണ് വിവരം. സന്ദര്‍ശനത്തെക്കുറിച്ച് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യാത്ര തികച്ചും സ്വകാര്യമാണെന്നാണ് കോണ്‍ഗ്രസ് നല്കുന്ന വിശദീകരണം. നവംബര്‍ ഒന്നിന് ഡല്‍ഹി രാംലീല മൈതാനിയില്‍ ഇന്ത്യസഖ്യം വന്‍ റാലി സംഘടിപ്പിച്ചിട്ടുണ്ട്. അതിനുമുന്‍പ് രാഹുല്‍ മടങ്ങിയെത്തി സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നാണ് അറിയുന്നത്.
അതേസമയം, അവധിക്കാലം ആസ്വദിക്കാന്‍ വീണ്ടും വിദേശത്ത് പോയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്ന് ബിജെപി ആരോപിച്ചു. പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ കൂടുതല്‍ സമയം വിശ്രമിക്കുന്ന വ്യക്തി പിന്നീട് വോട്ടുകവര്‍ച്ച എന്നുപറഞ്ഞ് ബഹളം വെക്കുന്നതായി സാമൂഹിക മാധ്യമമായ എക്സില്‍ ബിജെപി വക്താക്കള്‍ പരിഹസിച്ചു. നവരാത്രി സമയത്ത് രാഹുല്‍ ഗാന്ധി വിദേശത്ത് എന്തുചെയ്യുകയാണ്. അവധി ആഘോഷിക്കുകയാണോ അതോ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നതിലെ അദ്ദേഹത്തിന്റെ പങ്കാളികളുമായി കൂടിക്കാഴ്ചയിലാണോയെന്നും ബിജെപി നേതാക്കള്‍ ചോദിച്ചു.
Summary
Is Rahul Gandhi meeting his ‘chaos collaborators’? BJP takes a dig over his reported Vietnam visit
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


