
4,410 കിലോ ഭാരം, ആശയവിനിമയ ഉപഗ്രഹവുമായി 'ബാഹുബലി' ഇന്ന് കുതിച്ചുയരും; ചരിത്രനിമിഷത്തിന് ഉറ്റുനോക്കി രാജ്യം
ഐഎസ്ആര്‍ഒയുടെ 4000 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ആശയവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 ഇന്ന് വിക്ഷേപിക്കും

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ 4000 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ആശയവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 ഇന്ന് വിക്ഷേപിക്കും. നാവിക സേനയ്ക്കായുള്ള നിര്‍ണായക വാര്‍ത്താ വിനിമയ ഉപഗ്രഹമായ സിഎംഎസ്-03നെ വഹിച്ച് എല്‍വിഎം3 ഇന്ന് വൈകീട്ട് 5.26ന് സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് പറന്നുയരും.
ഏകദേശം 4,410 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഇന്ത്യന്‍ മണ്ണില്‍ നിന്ന് വിക്ഷേപിക്കപ്പെടുന്ന ഏറ്റവും ഭാരമേറിയതും ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് (ജിടിഒ) വിക്ഷേപിക്കപ്പെടുന്നതുമാണെന്ന് ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ അറിയിച്ചു. 'ബാഹുബലി' എന്ന് വിളിക്കപ്പെടുന്ന എല്‍വിഎം3 റോക്കറ്റിലാണ് ഉപഗ്രഹം സഞ്ചരിക്കുക. 4,000 കിലോഗ്രാം വരെ ഭാരമുള്ള ഭാരമേറിയ പേലോഡുകള്‍ വഹിക്കാന്‍ കഴിവുള്ളത് കൊണ്ടാണ് എല്‍വിഎം3 റോക്കറ്റിനെ 'ബാഹുബലി' എന്ന് വിളിക്കുന്നത്. 43.5 മീറ്റര്‍ ഉയരമാണ് റോക്കറ്റിനുള്ളത്.
എല്‍വിഎം3 (ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3) ഇസ്രോയുടെ പുതിയ ഹെവി ലിഫ്റ്റ് ലോഞ്ച് വെഹിക്കിളാണ്. കൂടാതെ 4,000 കിലോഗ്രാം വരെയുള്ള ബഹിരാകാശ പേടകം ചെലവ് കുറഞ്ഞ രീതിയില്‍ ജിടിഒയിലേക്ക് വിക്ഷേപിക്കാന്‍ ഇതിന് കഴിയുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഐഎസ്ആര്‍ഓ പുറത്തുവിട്ടിട്ടില്ല. എല്‍വിഎം3 റോക്കറ്റിനെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ജിയോസിന്‍ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ എന്നും വിളിക്കുന്നുണ്ട്. എല്‍വിഎം3യുടെ അഞ്ചാമത്തെ ദൗത്യമാണിത്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
ISRO to launch heaviest communication satellite from Indian soil onboard LVM3-M5 .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




