'യുഎസിന്റെ സഹായം വേണ്ട'; സ്പേസ് ട്രാക്കിങ് റഡാറുമായി ഐഎസ്ആര്‍ഒ

കൂട്ടിയിടി സാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചാല്‍ അതുപ്രകാരം ഉപഗ്രഹത്തിന്റെ സഞ്ചാരപഥത്തില്‍ മാറ്റം വരുത്താന്‍ കഴിയും

ISRO is setting up an advanced space tracking radar in Chandrapur
ISRO
Edited by :Amal Joy
Last Updated :22 സെപ്റ്റംബർ 2026, 6:03 pm IST

ഗുവഹാട്ടി: ബഹിരാകാശത്തെമാലിന്യം കണ്ടെത്താന്‍ റഡാര്‍ സംവിധാനവുമായി ഐഎസ്ആര്‍ഒ. കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളും ഉപഗ്രഹങ്ങള്‍ക്ക് ഭീഷണിയാകുന്ന മാലിന്യം കണ്ടെത്തി മുന്നറിയിപ്പ് നല്‍കുന്ന പ്രോജക്ട് നേത്രയുടെ ഭാഗമാണിത്.

റഡാര്‍ സംവിധാനത്തില്‍നിന്ന് ശക്തമായ റേഡിയോ തരംഗങ്ങള്‍ ബഹിരാകാശത്തേക്കയച്ച് അതിന്റെ പ്രതിഫലനം വിശകലനം ചെയ്ത് ഉപഗ്രഹങ്ങളുടെ സഞ്ചാരപഥത്തിലേക്കുവരുന്ന വസ്തുക്കളെ കണ്ടെത്തും. കൂട്ടിയിടി സാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചാല്‍ അതുപ്രകാരം ഉപഗ്രഹത്തിന്റെ സഞ്ചാരപഥത്തില്‍ മാറ്റം വരുത്താന്‍ കഴിയും.

അസമിലെ ഗുവഹാട്ടിക്ക് സമീപം ചന്ദ്രപുരിയല്‍ 67 ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സ്പേസ് ട്രാക്കിങ് റഡാര്‍ കേന്ദ്രം വരുന്നത്. ആദ്യഘട്ടം ജനുവരിയില്‍ പ്രവര്‍ത്തനക്ഷമമാകും. നാലുവര്‍ഷത്തിനുള്ളില്‍ കേന്ദ്രം പൂര്‍ണസജ്ജമാകും. അഡ്വാന്‍സ്ഡ് റഡാര്‍ റിസര്‍ച്ച് സെന്ററിന്റെ ശിലാസ്ഥാപനം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്റെ സാന്നിധ്യത്തില്‍ അസം മുഖ്യമന്ത്രി ഹിമന്തബിശ്വശര്‍മ നിര്‍വഹിച്ചു.

നിലവില്‍ ബഹിരാകാശമാലിന്യം തിരിച്ചറിയാന്‍ യുഎസിന്റെ എയ്‌റോസ്‌പെയ്‌സ് ഡിഫന്‍സ് കമാന്‍ഡ് പോലുള്ള വിദേശ ഏജന്‍സികളുടെ സഹായമാണ് തേടുന്നത്. നിരീക്ഷണസംവിധാനം ശക്തമാകുന്നതോടെ ഇന്ത്യയുടെ ആകാശപരിധിയിലൂടെ പോകുന്ന ഏതൊരു വസ്തുവിനെയും നിരീക്ഷിക്കാന്‍ കഴിയും. ഏത് പ്രതികൂല കാലാവസ്ഥയിലും ബഹിരാകാശത്ത് 2000 കിലോമിറ്റര്‍ ദൂരത്തുള്ള 10 സെന്റീമീറ്റര്‍ വ്യാസമുള്ള വസ്തുക്കളെപ്പോലും കണ്ടെത്താനാകും. കൂടുതല്‍ ബഹിരാകാശദൗത്യങ്ങള്‍ക്കായി രണ്ട് വിക്ഷേപണകേന്ദ്രങ്ങള്‍കൂടി നിര്‍മിക്കാനും കൂടുതല്‍ റഡാര്‍ സ്റ്റേഷനുകളും സ്ഥാപിക്കുാനും ഐഎസ്ആര്‍ഒ പദ്ധതിയുണ്ട്.

News Now

Summary

ISRO is setting up an advanced space tracking radar in Chandrapur, near Guwahati, Assam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates