മോദി സ്റ്റൈലിൽ നടത്തം; അപകീർത്തികരമായ പരാമർശങ്ങൾ; യുവാവ് പിടിയിൽ

സംഭവത്തിൽ ഓംടി പൊലീസ് സ്‌റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് ആദില്‍ അറസ്റ്റിലായത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:00 am IST

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ യുവാവ് പിടിയിൽ. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം. ആദില്‍ അലി എന്നയാളാണ് പിടിയിലായത്. 

ഇരുവരും നടക്കുന്ന രീതി അനുകരിക്കാന്‍ ശ്രമിക്കുകയും അതിനിടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയും ചെയ്യുന്ന ഇയാളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റ്. 

സംഭവത്തിൽ ഓംടി പൊലീസ് സ്‌റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് ആദില്‍ അറസ്റ്റിലായത്.

റോഡിലൂടെ നടക്കുന്നതിനിടെ ആദില്‍, മോദിയും ഷായും നടക്കുന്ന രീതി അനുകരിച്ച് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. അതിനിടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും ഇരുവര്‍ക്കുമെതിരേ ആദില്‍ നടത്തി. ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് പരാതി ലഭിച്ചത്. 153 എ, 294 വകുപ്പുകള്‍ പ്രകാരമാണ് ആദിലിന് എതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

News Now