
News Now
അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന് ഹാജി ചെയര്മാന്; വഖഫ് ബോര്ഡ് പുനഃസംഘടിപ്പിച്ചു

പരമ്പര സ്വന്തമാക്കാന് ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില് മാറ്റങ്ങള്ക്ക് സാധ്യത, ഭുവനേശ്വറും കുല്ദീപും കളിച്ചേക്കും

ഭജൻസ് വൈബിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ; പള്ളിപ്പെരുന്നാളുകളിൽ പുതിയ തരംഗം തീർത്ത് 'കീസ് ബാൻഡ്'
പാമ്പിനെ പോലെ റോഡില് 'നൃത്തം ചവിട്ടി' കാര്; കൊച്ചിയില് റീല്സ് എടുത്ത യുവാവ് ലൈസന്സ് സസ്പെന്ഡ് ചെയ്യും

പട്ന: ബിഹാറില് വോട്ടെണ്ണലില് ക്രമക്കേട് ആരോപിച്ച് കോടതിയെ സമീപിക്കാന് മഹാസഖ്യം. ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാനാണ് നീക്കം. നിയമവിദഗ്ധരുമായി ചര്ച്ച നടത്തി തീരുമാനമെടുക്കുമെന്ന് ആര്ജെഡി അറിയിച്ചു.
വോട്ടെണ്ണലില് അട്ടിമറി ശ്രമം നടക്കുന്നതായി ആര്ജെഡി ചൊവ്വാഴ്ച രാത്രി തന്നെ ആരോപിച്ചിരുന്നു. വിജയിച്ചുവെന്ന് ആദ്യം അറിയിച്ച സ്ഥാനാര്ത്ഥികള്ക്ക് സര്ട്ടിഫിക്കറ്റ് നല്കാന് വൈകുകയും പിന്നീട് തോറ്റെന്ന് അറിയിക്കുകയും ചെയ്തുവെന്ന് ആര്ജെഡി ആരോപിച്ചു. സമാനമായ ആരോപവുമായി കോണ്ഗ്രസും രംഗത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നിയമനടപടിയിലേക്ക് നീങ്ങാന് മഹാസഖ്യം തീരുമാനിച്ചത്.
ചെറിയ മാര്ജിനുകളിലാണ് പല സ്ഥലങ്ങളിലും എന്ഡിഎ സ്ഥാനാര്ത്ഥികള് വിജയിച്ചത് എന്നും ആര്ജെഡി ചൂണ്ടിക്കാട്ടുന്നു. ഈ മണ്ഡലങ്ങളില് റീ കൗണ്ടിങ് നടത്തണമെന്നും ആര്ജെഡി ആവശ്യപ്പെട്ടു.
13 മണ്ഡലങ്ങളില് 500വോട്ടിന് താഴെയാണ് ഭൂരിപക്ഷം. 23 സീറ്റുകളില് 1000 വോട്ടിന് താഴെയും ഭൂരിപക്ഷമുണ്ട്. ഹില്സ മണ്ഡലത്തില് വെറും പന്ത്രണ്ട് വോട്ടിന്റെ ഭൂരിപക്ഷമാണ് ജെഡിയുവിന് ഉള്ളത്. ആര്ജെഡി സ്ഥാനാര്ത്ഥി ശക്തി സിങ് യാദവ് 61836വാട്ട് നേടിയപ്പോള്, ജെഡിയു സ്ഥാനാര്ത്ഥി കൃഷ്ണമുരാരി ശര്മ 61848വോട്ടാണ് നേടിയത്.
547 വോട്ടിന് ശക്തി സിങ് ജയിച്ചതായി റിട്ടേണിങ് ഓഫീസര് പ്രഖ്യാപിച്ചതാണെന്നും എന്നാല് പിന്നീട് ജെഡിയു സ്ഥാനാര്ത്ഥിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നുവെന്നും ആര്ജെഡി ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിതീഷ് കുമാര് ഭീഷണിപ്പെടുത്തിയെന്നും ആര്ജെഡി ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പരമ്പര സ്വന്തമാക്കാന് ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില് മാറ്റങ്ങള്ക്ക് സാധ്യത, ഭുവനേശ്വറും കുല്ദീപും കളിച്ചേക്കും
ഭജൻസ് വൈബിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ; പള്ളിപ്പെരുന്നാളുകളിൽ പുതിയ തരംഗം തീർത്ത് 'കീസ് ബാൻഡ്'
