
പാട്ടുകളുടെ പിന്നിലെ ചരിത്രവും സന്ദേശവും പങ്കുവെച്ച് 'ഭജൻ വൈബ് സീരീസ്
News Now
സൗദി സര്വീസുകള് 20 വരെ റദ്ദാക്കി എയര് ഇന്ത്യ; ടിക്കറ്റ് നിരക്ക് മൂന്നുലക്ഷം കടന്നു

നെഞ്ചില് അണുബാധ; ബിജെപി നേതാവ് എല്കെ അഡ്വാനി ആശുപത്രിയില്

ക്ഷേത്രത്തിൽ ഭണ്ഡാരം തുറക്കാനുള്ള ശ്രമം പാളി; മൂന്ന് ചാക്ക് തേങ്ങയുമായി കടന്നത് വീടുവിട്ടിറങ്ങിയ 14-കാരൻ
'വണ്, ടൂ, ത്രീ'യല്ല, നിതീഷ് കുമാറിന് വേണ്ടി ഒന്പത് കൊലപാതകങ്ങള് നടത്തിയെന്ന് എംഎല്എ; വിവാദം

പരിചിതമായ താളം, എന്നാൽ ഹൃദയത്തിൽ പാടിപ്പതിയുന്നത് മറ്റൊരു വിശ്വാസത്തിന്റെ ഈണങ്ങൾ. കേരളത്തിലെ പള്ളിപ്പെരുന്നാളുകളിൽ ഹിന്ദു ഭജൻസിന്റെ തനത് താളവും വാദ്യവിന്യാസവും ക്രിസ്തീയ ഭക്തിഗാനങ്ങളുമായി ചേർത്തിണക്കി തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കീസ് ബാൻഡ്’ പുതിയൊരു സംഗീതാനുഭവം സമ്മാനിക്കുകയാണ്. പള്ളിപ്പെരുന്നാളുകളിലെ പതിവ് ഗാനമേളകളിൽ നിന്നും പ്രാർത്ഥനാ അവതരണങ്ങളിൽ നിന്നും വേറിട്ട നിറം പകരുന്ന ഇവരുടെ ‘ക്രിസ്തീയ ഭജൻസ്’ വിശ്വാസികൾക്കിടയിൽ ഇതിനോടകം വലിയ തരംഗമായി മാറിക്കഴിഞ്ഞു.
പരമ്പരാഗത ഭജൻസുകളുടെ സവിശേഷതയായ നിലത്തിരുന്നുള്ള അവതരണരീതി മുതൽ തബല, ഹാർമോണിയം ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ഉപയോഗം വരെ ഈ സംഗീതാവിഷ്കാരത്തിലുമുണ്ട്. പതിവ് ഈണങ്ങൾക്ക് പകരം ക്രിസ്തീയ വിശ്വാസത്തെയും ആത്മീയതയെയും പ്രതിഫലിപ്പിക്കുന്ന ഗാനങ്ങളാണ് സംഘം ഭജൻസ് ശൈലിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പുതിയൊരു സംഗീത പരീക്ഷണത്തിലേക്ക് സംഘത്തെ വഴിനടത്തിയത് ഫെബ്രുവരിയിൽ ചിട്ടപ്പെടുത്തിയ ഒരു ഗാനമായിരുന്നുവെന്ന് കീസ് ബാൻഡിന്റെ സ്ഥാപകനും ക്രിയേറ്റീവ് ഹെഡുമായ ഡോ. സാം ടി. വർഗീസ് വ്യക്തമാക്കുന്നു. "ഈ വർഷം ഫെബ്രുവരിയിൽ ചിട്ടപ്പെടുത്തിയ ‘യേശുനാമം അതിശയ നാമം’ എന്ന ഗാനത്തിൽനിന്നാണ് തുടക്കം. പതിവായി ഉപയോഗിക്കുന്ന വെസ്റ്റേൺ വാദ്യങ്ങൾക്ക് പകരം തബലയും ഹാർമോണിയവും പോലുള്ള അർധശാസ്ത്രീയ സംഗീതോപകരണങ്ങളാണ് ഉപയോഗിച്ചത്. തുടർന്ന് ഭജൻസ് അവതരണത്തിന്റെ ശൈലിയിൽ ഇതിന്റെ വീഡിയോ ചിത്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു," സാം പറയുന്നു.

Christian Bhajan Vibe Keys Band Thiruvalla
വീഡിയോ പുറത്തിറങ്ങി വൈറലായതോടെ കേരളത്തിനകത്തും പുറത്തുമുള്ള വിവിധ പള്ളികളിൽ നിന്ന് ക്രിസ്തീയ ഭജൻസ് വേദികൾക്കായി അന്വേഷണങ്ങൾ പ്രവഹിച്ചു. ഇതോടെ ഭക്തിഗാനശേഖരത്തെ അർധശാസ്ത്രീയ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ പുനഃക്രമീകരിക്കാൻ ബാൻഡ് തീരുമാനിക്കുകയായിരുന്നു.
ഭക്തിഗാനങ്ങളെ പുതിയ രൂപത്തിൽ അവതരിപ്പിക്കുന്നതിനപ്പുറം, ഓരോ ഗാനത്തിനും പിന്നിലെ ചരിത്രവും രചനാ പശ്ചാത്തലവും ആത്മീയ സന്ദേശവും ശ്രോതാക്കളിലേക്ക് എത്തിക്കുകയാണ് ഇവരുടെ 'ഭജൻ വൈബ് സീരീസ്'. ഹിന്ദു ഭജൻസ് സംഘങ്ങൾ സജീവമായിരുന്നെങ്കിലും തങ്ങളുടേത് തികച്ചും വ്യത്യസ്തമായ സമീപനമാണെന്ന് ബാൻഡിന്റെ സംഗീതവിഭാഗത്തിന് നേതൃത്വം നൽകുന്ന സഹസ്ഥാപകൻ ഡോ. റിജോ സൈമൺ തോമസ് വ്യക്തമാക്കുന്നു. ഗാനങ്ങളുടെ പിന്നാമ്പുറക്കഥകൾ കൂടി പങ്കുവെക്കുന്നത് ശ്രോതാക്കൾക്ക് അതിന്റെ ആത്മീയതലത്തിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങാൻ സഹായിക്കുന്നുവെന്നാണ് ഇവരുടെ പക്ഷം.
ഡോ. റോഹൻ ജെ. മാത്യുവാണ് ബാൻഡിന്റെ പ്രധാന ഗായകൻ. ഫാ. വിപിൻ സാം തോമസ്, ക്രിസ് ജോർജ് ബിനോയ്, ജോഷ്വ കെ. ജെയിംസ്, സുബിൻ തങ്കൻ, ജോഷ്വ അടൂർ, എബൻ ബി. ലൂക്ക്, എ. ആർ. റോഹൻ, സാം സൈമൺ എന്നിവരാണ് മറ്റ് അംഗങ്ങൾ. ശ്രദ്ധേയമായ ഓർമയിലെ മാരാമൺ പരമ്പരയിലൂടെ ഭക്തിഗാനരംഗത്ത് ഒരു പതിറ്റാണ്ടോളമായി സജീവമായ ഈ കൂട്ടായ്മ, പരമ്പരാഗത വിശ്വാസത്തിന്റെ കാതൽ ചോർന്നുപോകാതെ ഭക്തിസംഗീതത്തിന് പുത്തൻ മാനങ്ങൾ സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ്.
Keys Band, a musical ensemble based in Thiruvalla, is making waves across church feasts and spiritual gatherings in Kerala by presenting traditional Christian devotional songs in semi-classical Hindu bhajan style,
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

