
കാര് ഓടിച്ച ഇന്ഫോപാര്ക്ക് ജീവനക്കാരന് അഖില് രാജിന്റെ ലൈസന്സ് സസ്പെന്ഡ് ചെയ്യാനുള്ള നടപടികള് തുടങ്ങി.

News Now
സൗദി സര്വീസുകള് 20 വരെ റദ്ദാക്കി എയര് ഇന്ത്യ; ടിക്കറ്റ് നിരക്ക് മൂന്നുലക്ഷം കടന്നു

നെഞ്ചില് അണുബാധ; ബിജെപി നേതാവ് എല്കെ അഡ്വാനി ആശുപത്രിയില്

ക്ഷേത്രത്തിൽ ഭണ്ഡാരം തുറക്കാനുള്ള ശ്രമം പാളി; മൂന്ന് ചാക്ക് തേങ്ങയുമായി കടന്നത് വീടുവിട്ടിറങ്ങിയ 14-കാരൻ
'വണ്, ടൂ, ത്രീ'യല്ല, നിതീഷ് കുമാറിന് വേണ്ടി ഒന്പത് കൊലപാതകങ്ങള് നടത്തിയെന്ന് എംഎല്എ; വിവാദം

കൊച്ചി: സ്കൂട്ടര് യാത്രികരായ മൂന്നുപേരുടെ ജീവനെടുത്ത കാര് മരണപ്പാച്ചില് നടത്തിയ അതേറോഡില് റീല്സ് എടുക്കാന് അമിതവേഗത്തില് വളഞ്ഞും പുളഞ്ഞും പാഞ്ഞ കാര് മോട്ടോര് വാഹന എന്ഫോഴ്സ്മെന്റിന്റെ വിഭാഗം പിടികൂടി. കാര് ഓടിച്ച ഇന്ഫോപാര്ക്ക് ജീവനക്കാരന് അഖില് രാജിന്റെ ലൈസന്സ് സസ്പെന്ഡ് ചെയ്യാനുള്ള നടപടികള് തുടങ്ങി.
കഴിഞ്ഞ ദിവസം പുലര്ച്ചെ ഒന്നിന് പാമ്പുംപോകും പോലെ തിരിഞ്ഞും വളഞ്ഞും പാഞ്ഞ കാറിന്റെ വീഡിയോ ദൃശ്യം പിന്നില് മറ്റൊരു വാഹത്തില് ഉണ്ടായിരുന്നവരാണ് പകര്ത്തി മോട്ടോര് വാഹന ഉദ്യോഗസ്ഥര്ക്ക് നല്കിയത്. കാറിന്റെ നമ്പര് നോക്കി ഉടമയെ വിളിച്ചുവരുത്തുകയായിരുന്നു. കുറ്റം സമ്മതിച്ചു.
രാത്രി ഒഴിഞ്ഞ റോഡുകണ്ടപ്പോള് വാഹനം അങ്ങോട്ടും ഇങ്ങോട്ടും വളച്ച് ഓടിച്ചെന്നും മറ്റൊരു വാഹനത്തില് ഉണ്ടായിരുന്ന സുഹൃത്തുക്കള് വീഡിയോ പകര്ത്തിയെന്നുമായിരുന്നു അഖില് രാജിന്റെ വിശദീകരണം.
Summary
Motor Vehicles Enforcement Department intercepted a car that was speeding and driving recklessly in zig-zag patterns to shoot reels.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

