ഏറ്റുമുട്ടൽ; കശ്മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഏറ്റുമുട്ടൽ; കശ്മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഫോട്ടോ: എഎൻഐ
Last Updated :20 January 2024, 8:46 am IST

ശ്രീനഗർ: കശ്മീരിൽ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. അനന്ത്‌നാഗ് ജില്ലയിലെ കാരിഗാം, റാണിപുര മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി.

പൊലീസും സൈന്യവും സംയുക്തമായി പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു.

രജൗരി ജില്ലയിലെ ദാദൽ മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പാകിസ്ഥാൻ തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ഇവരിൽനിന്ന് രണ്ട് എകെ-47 തോക്കുകളും മറ്റു വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now