
അജന്‍ഡ വച്ചുള്ള ചര്‍ച്ചകള്‍, പക്ഷം പിടിച്ചുള്ള പ്രചാരണം; മാധ്യമങ്ങള്‍ക്കെതിരെ ചീഫ് ജസ്റ്റിസ്
മാധ്യമങ്ങള്‍ പലപ്പോഴും കങ്കാരു കോടതികളായി മാറുന്നുണ്ട്. പരിചയസമ്പന്നരായ ജഡ്ജിമാര്‍ പോലും അതിന്റെ സ്വാധീനത്തില്‍നിന്നു കുതറാന്‍ പ്രയാസപ്പെടുന്നു
റാഞ്ചി: മാധ്യമങ്ങള്‍ പ്രത്യേക അജന്‍ഡ വച്ചു നടത്തുന്ന ചര്‍ച്ചകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ. മാധ്യമ വിചാരണകള്‍ ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.
കേസുകളില്‍ മാധ്യമ വിചാരണ നിര്‍ണായക ഘടകമായി വരാന്‍ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മാധ്യമങ്ങള്‍ പലപ്പോഴും കങ്കാരു കോടതികളായി മാറുന്നുണ്ട്. പരിചയസമ്പന്നരായ ജഡ്ജിമാര്‍ പോലും അതിന്റെ സ്വാധീനത്തില്‍നിന്നു കുതറാന്‍ പ്രയാസപ്പെടുന്നു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതും പ്രത്യേക അജന്‍ഡ വച്ചുള്ളതുമായ മാധ്യമ ചര്‍ച്ചകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്- ചീഫ് ജസ്റ്റിസ് പറഞ്ഞു.
മാധ്യമങ്ങളുടെ പക്ഷപാതപരമായ പ്രചാരണം ജനങ്ങളെ സ്വാധീനിക്കുന്നുണ്ട്, അത് ജനാധിപത്യ സംവിധാനത്തെ കേടുവരുത്തുന്നു. നീതിനിര്‍വഹണത്തെ അതു പ്രതികൂലമായി ബാധിക്കുന്നു. സ്വന്തം ഉത്തരവാദിത്വം മറന്നു പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തെ രണ്ടടി പിന്നോട്ടു നടത്തുകയാണെന്ന് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കാൻ സുരേഷ് ഗോപിയുടെ ശ്രമം; കെ മുരളീധരൻ
ബിജെപിയെ എതിര്‍ക്കുന്നവരെ തിരഞ്ഞുപിടിച്ചു തോല്‍പ്പിച്ചു; പിണറായി സര്‍ക്കാരിനെയും വീഴ്ത്തി; മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്ന് അഭിജിത് ദീപ്കെ

തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ അവസരം; ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഇന്നലെ വരെ ഈ മീമുകളൊക്കെ കണ്ട് പൊട്ടിച്ചിരിച്ചു, പക്ഷേ ഇന്ന്...; ജെൻ സിയുടെ സ്വന്തം 'മീം സ്റ്റാർ'

Related News


'ചിലര്‍ നമ്മളെ വലിച്ച് താഴെയിടാന്‍ കാശ് മുടക്കും'; 'ഫ്രീ പിആര്‍' എന്ന് പ്രതിഭ; ഐഐ വിഡിയോകള്‍ക്കെതിരെ നടി
കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കാൻ സുരേഷ് ഗോപിയുടെ ശ്രമം; കെ മുരളീധരൻ
