
ഓഫീസില്‍ ഇരുന്ന് അസിസ്റ്റന്റ് എന്‍ജിനിയറുടെ മദ്യപാനം; സസ്പെന്ഷന്
നേരത്തെയും വൈദ്യുതി ബോര്‍ഡിലെ ജീവനക്കാര്‍ മദ്യപിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
ലഖ്നൗ: ഓഫീസില്‍ ഇരുന്ന് വൈദ്യുതി ബോര്‍ഡ് അസിസ്റ്റന്റ് എജന്ിനിയര് മദ്യപിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. തുഷാര്‍ കാന്ത് എന്ന ജീവനക്കാരനാണ് ഓഫീസിലിരുന്നു മദ്യപിച്ചത്. ഇയാളെ സസ്പെന്റ് ചെയ്തതായി കാന്‍പൂര്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍ അനില്‍ ധിംഗ്ര പറഞ്ഞു. അന്വേഷണത്തിനായി മൂന്നംഗസംഘത്തെ ചുമതലപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെയും വൈദ്യുതി ബോര്‍ഡിലെ ജീവനക്കാര്‍ മദ്യപിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. കെസ്കോയിലെ പലജീവനക്കാരും ഓഫീസിനുള്ളില്‍ വച്ച് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു
കഴിഞ്ഞ വര്‍ഷം, ഗോവിന്ദ് നഗറില്‍ സ്ഥിതി ചെയ്യുന്ന ദക്ഷിണാചല് വിദ്യുത് വിത്രന്‍ ബ്ലോക്കിലെ മെയിന്‍ ഓഫീസിലെ ടെസ്റ്റ് ഡിവിഷനില്‍ ജോലി ചെയ്യുന്ന റസിയ ഖാന് എന്ന ജീവനക്കാരന് മദ്യപിക്കുന്നതിന്റെ വീഡിയോയും ഏറെ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ സസ്പെന്റ് ചെയ്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
