
രാഹുല്‍ അജയ്യന്‍; എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് ആഘോഷം; വീഡിയോ
സംസ്ഥാനത്തെ അഞ്ച് മേഖലകളിലും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്.

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതോടെ ഡല്‍ഹി എഐസിസി ആസ്ഥാനത്ത് കര്‍ണാടകയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തും പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ലീഡ് നില കേവലഭുരിപക്ഷം കടന്നു.
സംസ്ഥാനത്തെ അഞ്ച് മേഖലകളിലും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. നഗരമേഖലകളില്‍ ഇതിനകം വ്യക്തമായ മേല്‍ക്കൈ നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് 119 സ്ഥലത്ത് ലീഡ് ചെയ്യുമ്പോള്‍ ബിജെപി 80 ഇടത്ത് ലീഡ് ചെയ്യുന്നു. ജെഡിഎസ് 22 ഇടത്തും ലീഡ് ചെയ്യുന്നു.
#WATCH | Karnataka Congress workers celebrate as party leads in 82 Assembly constituencies of the State
â ANI (@ANI) May 13, 2023
Visuals from outside Mount Carmel College, Bengaluru#KarnatakaElectionResults pic.twitter.com/cNExz3F79q
രാഹുല്‍ അജയ്യനെന്ന് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടകയില്‍ വന്‍ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപികരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ പ്രചാരണം കര്‍ണാടകയില്‍ ഫലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
#WATCH | Congress workers celebrate at AICC HQ in New Delhi as the party continues to lead in #KarnatakaElectionResults pic.twitter.com/RkOdMO4kZX
â ANI (@ANI) May 13, 2023
അതേസമയം, വിജയം ഉറപ്പിച്ചാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളോട് ഉടന്‍ ബംഗളൂരുവില്‍ എത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കി. വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറും മുന്നിലാണ്. ചിത്താപ്പുരിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയും മുന്നിലാണ്
#WATCH | Karnataka Congress workers hail party leadership as they celebrate the party's lead in 95 Assembly constituencies
â ANI (@ANI) May 13, 2023
Visuals from Congress office in Bengaluru pic.twitter.com/wHETDrMVuz
224 നിയമസഭാ സീറ്റുകളിലായി 2615 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.224 അം?ഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. ഇത്തവണ റെക്കോഡ് പോളിംഗ് ശതമാനമാണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്. 1952ന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന പോളിംഗ് ആണിത്. കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



