
News Now
നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ

കണ്ണൂരില് അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര് വാങ്ങിയതില് ദുരൂഹത, കിഫ്ബി സര്ക്കാരിന് വന് ബാധ്യത; വിദഗ്ധ സമിതി റിപ്പോര്ട്ട്
ബംഗലൂരു : ഗോവധ നിരോധന ബില് വരുന്ന നിയമസഭാ സമ്മേളനത്തില് അവതരിപ്പിക്കുമെന്ന് കര്ണാടക മന്ത്രി പ്രഭു ചവാന്. 'വിഷയം ഇന്നത്തെ മന്ത്രിസഭായോഗം ചര്ച്ച ചെയ്തു. അടുത്ത നിയമസഭാ സമ്മേളനത്തില് ബില് അവതരിപ്പിക്കും. നിയമത്തിലെ വ്യവസ്ഥകള് ഇതിന് ശേഷം അറിയിക്കുമെന്ന് കര്ണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാന് പറഞ്ഞു.
ഗോവധ നിരോധനം സംബന്ധിച്ച് ഈ സര്ക്കാര് ഉറപ്പുനല്കിയിരുന്നു. ഗോക്കള് നമ്മുടെ മാതാവാണ്. അവയെ കശാപ്പ് ചെയ്യാന് സമ്മതിക്കില്ല. ബില് നൂറു ശതമാനവും അടുത്ത സമ്മേളനത്തില് അവതരിപ്പിച്ചിരിക്കും.' മന്ത്രി ചവാന് പറഞ്ഞു.
ബില്ലിലെ വ്യവസ്ഥകള് സംബന്ധിച്ച് ചര്ച്ച തുടരുകയാണ്. നിയമം മുന്പു നടപ്പാക്കിയ ഗുജറാത്ത്, യുപി ഉള്പ്പെടെയുള്ള സംസ്ഥാനങ്ങള് സന്ദര്ശിക്കും. പ്രധാന കാര്യം ഇത് ഗോമാതാവിനെ സംരക്ഷിക്കാനുള്ളതാണ് എന്നതാണ്. വ്യത്യസ്തവും സുന്ദരവുമായ നിയമമായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.
സര്ക്കാരിന്റെ പരാജയങ്ങളില്നിന്ന് ശ്രദ്ധതിരിക്കുന്നതിനു വേണ്ടിയാണ് 'ലവ് ജിഹാദ്', 'ഗോവധം' ഉള്പ്പെടെയുള്ള വിഷയങ്ങള് ഉയര്ത്തുന്നതെന്നും തെരഞ്ഞെടുപ്പ് ജയിക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും മുന് മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. മോദി സര്ക്കാര് അധികാരത്തില് വന്നശേഷം ബീഫിന്റെ കയറ്റുമതി ഇരട്ടിയായെന്നും സിദ്ധരാമയ്യ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
