കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിയധിക്ഷേപവുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍

രാഹുൽ ​ഗാന്ധി / ഫയല്‍ ചിത്രം
Last Updated :20 January 2024, 9:17 am IST

News Now

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിയധിക്ഷേപവുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. കുട്ടികളുണ്ടാകാത്തതിനാലാണ് രാഹുല്‍ വിവാഹം കഴിക്കാത്തതെന്നാണ് അധിക്ഷേപം. കോവിഡ് വാക്സിനെടുത്താല്‍ വന്ധ്യത വരുമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ വിശ്വസിച്ചിരുന്നതെന്നും അദ്ദേഹം ആക്ഷേപിച്ചു.

ബിജെപിയുടെ വിജയ് സങ്കല്‍പ് യാത്രയുടെ ഭാഗമായുള്ള വിവാദ പരാമര്‍ശം. കര്‍ണാടക എംഎല്‍സി മഞ്ജുനാഥിനെ ഉദ്ധരിച്ചാണ് രാഹുല്‍ ഗാന്ധിക്കെതിരെ നളിന്‍കുമാര്‍ അധിക്ഷേപം നടത്തിയത്. 'കുട്ടികളുണ്ടാകാത്തതിനാലാണ് രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തതെന്ന് കഴിഞ്ഞ ദിവസം നമ്മുടെ എംഎല്‍സി മഞ്ജുനാഥ് പറഞ്ഞു.'-നളിന്‍ കുമാര്‍ പറഞ്ഞു.

'സിദ്ധരാമയയ്യും രാഹുല്‍ ഗാന്ധിയും മുന്‍പ് പറഞ്ഞത് കോവിഡ് വാക്‌സിന്‍ എടുക്കരുത് എന്നാണ്. കുട്ടികളുണ്ടാകില്ല എന്ന് പറഞ്ഞായിരുന്നു വാക്‌സിന് എതിരെ അവര്‍ പറഞ്ഞത്. എന്നാല്‍ രാത്രി പോയി വാക്‌സിന്‍ എടുക്കുകയും ചെയ്തു'-- നളിന്‍ കുമാര്‍ പറഞ്ഞു. 

ബിജെപി നേതാവിന്റെ വ്യക്തിയധിക്ഷേപത്തിന് എതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. നളിന്‍ കുമാറിന് ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എയും സംസ്ഥാന കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവനുമായ പ്രിയങ്ക് ഖാര്‍ഗെ ട്വീറ്റ് ചെയ്തു. നളിന്റെ ബുദ്ധിമാന്ദ്യം പാര്‍ട്ടിയില്‍ ഒന്നാകെ പടരുകയാണ്. ബിജെപിക്ക് പെട്ടെന്ന് രക്ഷപ്പെടാനാകട്ടെയെന്നും പ്രിയങ്ക് കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates