
വീടുകൾ കയറിയിറങ്ങി, 10,000 രൂപയുടെ ഒറ്റരൂപ നാണയങ്ങൾ ശേഖരിച്ച് തെരഞ്ഞെടുപ്പ് ഡിപ്പോസിറ്റ് തുക നൽകി യുവാവ്
ജനങ്ങളിൽ നിന്നും ഒരു രൂപ വീതം ശേഖരിച്ച് 10,000 രൂപ തെരഞ്ഞെടുപ്പ് ഡിപ്പോസിറ്റ് തുകയായി നൽകി

ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഡിപ്പോസിറ്റ് തുകയായ 10,000 രൂപ ഒറ്റരൂപ നാണയമായി നൽകി യാദ്‌ഗിർ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി യാങ്കപ്പ. മണ്ഡലത്തിലെ ജനങ്ങളിൽ നിന്നും ശേഖരിച്ച പണമാണിതെന്ന് യാങ്കപ്പ പറഞ്ഞു. 10,000 രൂപവീതമാണ് ഡിപ്പോസിറ്റ് തുകയായി ഓരോ സ്ഥാനാർഥിയും നൽകേണ്ടത്. രണ്ട് മണിക്കൂറെടുത്താണ് ഉദ്യോഗസ്ഥർ യാങ്കപ്പ നൽകിയ നാണയങ്ങൾ എണ്ണിത്തീർത്തത്.
VIDEO | Yankappa, an Independent candidate in Karnataka's Yadgir constituency, paid his deposit money of Rs 10,000 entirely in one rupee coins, which he had collected from voters across the constituency. Yankappa filed his nomination papers on Tuesday. pic.twitter.com/iuS3wS03ay
â Press Trust of India (@PTI_News) April 19, 2023
പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവേശ്വര, കവി കനകദാസ, സ്വാമി വിവേകാനന്ദൻ, ഡോ. ബി ആർ അംബേദ്കർ, ഭരണഘടനയുടെ ആമുഖം തുടങ്ങിയ ചിത്രങ്ങൾ പതിപ്പിച്ച ബാനറും കഴുത്തിൽ തൂക്കിയാണ് യാങ്കപ്പ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്.
'ഒരു രൂപ മാത്രമല്ല, നിങ്ങളുടെ ഒരു വോട്ട് എനിക്ക് തരിക, ഞാൻ നിങ്ങളെ ദാരിദ്രത്തിൽ നിന്നും മോചിപ്പിക്കാം' എന്ന് കന്നഡയിൽ ബാനറിന് താഴെ എഴുതിയിരുന്നു. മണ്ഡലത്തിലൂടെ കാൽനടയായി നടന്നാണ് നാണയങ്ങൾ ശേഖരിച്ചതെന്ന് യാങ്കപ്പ പറഞ്ഞു.
കലബുറഗിയിൽ നിന്നുള്ള യാങ്കപ്പ ഗുൽബർഗ യൂണിവേഴ്‌സിറ്റിയിൽ നിന്നും ആർട്‌സിൽ ബിരുദം നേടിയിട്ടുണ്ട്. 60,000 രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തിയായി നാമനിർദേശ പത്രികയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മെയ് 10നാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
