ധന- നിയമ വകുപ്പുകള്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്; കര്‍ണാടകയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

മുന്‍മന്ത്രി മങ്കല വൈദ്യ ഡെപ്യൂട്ടി സ്പീക്കറാകും

D K Shivakumar
D K Shivakumar
Edited by :Jayakumar
Last Updated :12 ഓഗസ്റ്റ് 2026, 10:45 pm IST

ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. മന്ത്രിസഭാ വികസനം നടത്തി 10 ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചത്. പുതുതായി ചുമതലയേറ്റ 19 മന്ത്രിമാര്‍ക്കാണ് വകുപ്പ് ചുമതല വീതിച്ചു നല്‍കിയത്.

നിയമസഭയുടെ മണ്‍സൂണ്‍ സെഷന്‍ ചേരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് വകുപ്പു വിഭജനത്തില്‍ തീരുമാനമായത്. ധനകാര്യം, നിയമം വകുപ്പുകള്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ കൈകാര്യം ചെയ്യും. മുതിര്‍ന്ന നേതാവ് കെ എച്ച് മുനിയപ്പയ്ക്ക് സാമൂഹ്യനീതി വകുപ്പിന്റെ ചുമതല നല്‍കി.

രാമലിംഗ റെഡ്ഡിയാണ് വനം-പരിസ്ഥിതി മന്ത്രി. റെഡ്ഡി നേരത്തെ കൈകാര്യം ചെയ്തിരുന്ന ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ജലവിഭവ വകുപ്പുകള്‍ യഥാക്രമം റിസ്‌വാന്‍ അര്‍ഷദ്, എന്‍ ചാലുവരായ സ്വാമി എന്നിവര്‍ക്ക് നല്‍കി. പി എം നരേന്ദ്രസ്വാമിയാണ് പുതിയ കൃഷിമന്ത്രി.

സമീര്‍ അഹമ്മദിന് ഭവന നിര്‍മ്മാണ വകുപ്പിന്റെയും, ആരോഗ്യ വകുപ്പ് യു ടി ഖാദറിനും നല്‍കി. ന്യൂനപക്ഷ ക്ഷേമം, വഖഫ് എന്നിവയുടെ അദിക ചുമതലയും ഖാദറിനാണ്. നേരത്തെ ഡെപ്യൂട്ടി സ്പീക്കറാക്കാന്‍ തീരൂമാനിച്ചിരുന്ന എഎസ് പൊന്നണ്ണയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചു. മുന്‍മന്ത്രി മങ്കല വൈദ്യ ഡെപ്യൂട്ടി സ്പീക്കറാകും.

News Now

Summary

Karnataka CM DK Shivakumar allots Cabinet portfolios to 19 ministers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates