കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തില്‍ മാതൃഭാഷയില്‍ വിദ്യാഭ്യാസം നേടുന്നതിന് നല്‍കിയിരിക്കുന്ന പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ആവശ്യം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST

News Now

ബംഗളൂരു: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കൊങ്കണി ഭാഷയും ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കര്‍ണാടക കൊങ്കണി സാഹിത്യ അക്കാദമി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തില്‍ മാതൃഭാഷയില്‍ വിദ്യാഭ്യാസം നേടുന്നതിന് നല്‍കിയിരിക്കുന്ന പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ആവശ്യം. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയ്ക്ക് ഇക്കാര്യം ഉന്നയച്ച് കത്തയച്ചു.

സംസ്ഥാനത്ത് 25 ലക്ഷത്തിലധികം ആളുകള്‍ കൊങ്കണി ഭാഷ സംസാരിക്കുന്നുണ്ടെന്ന് കൊങ്കണി സാഹിത്യ അക്കാദമി മുഖ്യമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. മൂന്ന് മതവിഭാഗക്കാരും 42 സമുദായങ്ങളും നിലവില്‍ കൊങ്കണി ഭാഷ ഉപയോഗിക്കുന്നുണ്ട്. അഞ്ചാം ക്ലാസ് വരെയെങ്കിലും കുട്ടികള്‍ക്ക് മാതൃഭാഷയില്‍ ക്ലാസുകള്‍ നല്‍കണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ പറയുന്നത്. അതുകൊണ്ട് അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് കൊങ്കിണിയില്‍ ക്ലാസുകള്‍ എടുക്കണമെന്നും അതിനുശേഷം കൊങ്കിണി ഒരു വിഷയമായി ഉള്‍പ്പെടുത്തണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates