
അര്‍ജുന്റെ ലോറി കണ്ടെത്തിയതില്‍ നാസയുടെ ഇടപെടലും നിര്‍ണായകം
അര്‍ജുനായുള്ള തിരച്ചിലില്‍ നാസ, ഐഎസ്ആര്‍ഒ, നാവികസേന, എന്‍ഡിആര്‍എഫ് സംഘങ്ങളുടെ യോജിച്ച പ്രവര്‍ത്തനമാണ് ഫലം കണ്ടത്.
ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി നദിയില്‍ കണ്ടെത്തിയതില്‍ നിര്‍ണായകമായത് നാസയുടെ ഇടപെടല്‍. അര്‍ജുനായുള്ള തിരച്ചിലില്‍ നാസ, ഐഎസ്ആര്‍ഒ, നാവികസേന, എന്‍ഡിആര്‍എഫ് സംഘങ്ങളുടെ യോജിച്ച പ്രവര്‍ത്തനമാണ് ഫലം കണ്ടത്.
വൈകിട്ടോടെയാണ് ഷിരൂരിലെ ഗംഗാവലിയില്‍ നദിയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ജില്ലാ പൊലീസ് മേധാവി എം നാരായണന്റെയും സംഘത്തിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നാസയിലെ തന്റെ സുഹൃത്തിന് അപകടത്തിന്റെ വിശദാംശങ്ങള്‍ അയച്ചെന്നും സുഹൃത്ത് നല്‍കിയ ടോപോഗ്രഫി ചാര്‍ട്ട് ഐഎസ്ആര്‍ഒ സംഘത്തിന് നല്‍കുകയായിരുന്നു എസ്പി നാരായണന്‍ പറഞ്ഞു. ടോപോഗ്രഫി ചാര്‍ട്ട് വിശദമായി പരിശോധിച്ച ഐഎസ്ആര്‍ഒ സംഘമാണ് ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കരയില്‍ നിന്നും 40 മീറ്റര്‍ അകലെയാണ് ട്രക്ക് കണ്ടെത്തിയത്. ട്രക്ക് കണ്ടെത്തിയ സാഹചര്യത്തില്‍ നാവിക സേനാ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് പിന്‍വാങ്ങി. അതിശക്തമായ മഴയെ അവഗണിച്ച് സംഘം നദിയിലേക്ക് പോയെങ്കിലും തിരച്ചില്‍ നടത്താന്‍ കഴിയാതെ വന്നതോടെ മടങ്ങുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



