
ഒറ്റദിവസം 41,000ത്തിലധികം രോഗികള്‍; കോവിഡില്‍ പകച്ച് കര്‍ണാടക; തമിഴ്‌നാട്ടില്‍ 23,888 പേര്‍ക്ക് വൈറസ് ബാധ
കര്‍ണാടകയിലും തമിഴ്‌നാട്ടിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.
ബംഗളൂരു: കര്‍ണാടകയിലും തമിഴ്‌നാട്ടിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കര്‍ണാടകയില്‍ പ്രതിദിന രോഗികള്‍ 41,000 കടന്നു. ഇന്ന് 41,457 പേര്‍ക്കാണ് വൈറസ് ബാധ. 20 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു.
കുടുതല്‍ രോഗികള്‍ ബംഗളുരുവിലാണ്. 25,595 പേര്‍ക്കാണ് കോവിഡ്. സംസ്ഥാനത്തെ ടിപി ആര്‍ നിരക്ക് 22.30 ആണ്. രണ്ട് ദിവസത്തിനുള്ളില്‍ 15,000ത്തിലധികം പേരാണ് രോഗബാധിതര്‍.
തമിഴ്‌നാട്ടില്‍ ഇന്ന് 23,888 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 29 പേര്‍ മരിച്ചു. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1,61,171 ആയി. ചെന്നൈയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം



