
News Now
'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും
സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

കൊല്ക്കത്ത : ദുര്ഗാപൂജയ്ക്ക് മുന്നോടിയായി, 80 വര്ഷം പഴക്കമുള്ള ഹൗറ പാലം വര്ണാഭമായി. പ്രശസ്ത ചിത്രകാരന് സഞ്ജയ് പോളും 40 കലാകാരന്മാരും കൂടി തീര്ത്ത 'അല്പാന' ചിത്രം ശ്രദ്ധേയമാകുന്നു. നിരത്തിലും നഗര മതിലുകളിലുമെല്ലാം ഇത്തരം ചിത്രങ്ങള് കൊണ്ട് നിറഞ്ഞു കഴിഞ്ഞു.
Beautiful Alpona on Howrah Bridge  pic.twitter.com/Q0TQ6g3QYf
â Poonam Datta (@Poonam_Datta) October 16, 2023
ബംഗാളിലെ പരമ്പരാഗത കലയാണ് അല്പാന. 40 ചിത്രകാരന്മാര് ചേര്ന്ന് അഞ്ച് ദിവസം കൊണ്ടാണ് ചിത്രങ്ങള് വരച്ചു തീര്ത്തത്. 20 മണിക്കൂര് കൊണ്ടാണ് ഹൗറ പാലത്തിന്റെ പ്രവേശന കവാടത്തിലെ ചിത്രം വരച്ച് തീര്ത്തത്. 36 അടി വിസ്തീര്ണമുള്ള രണ്ട് വൃത്തങ്ങളിലാണ് പ്രവേശന കവാടത്തിലെ അല്പാന വരച്ചിരിക്കുന്നത്.
Howrah Bridge the oldest cantilever bridge in Asia in its glamourous avtar on the occassion of Durga Puja. #HowrahBridge #DurgaPuja2023 #kolkatapuja pic.twitter.com/Db2FhVy8hK
â Nayanika Ghosh l नयनिà¤à¤¾ à¤à¥à¤· (@NayaniKaKathak) October 18, 2023
പാരമ്പര്യവും പുതുമയും ഇഴചേര്ന്നുള്ള ആശയമാണ് വരയിലൂടെ കൊണ്ടുവരാന് ശ്രമിച്ചതെന്ന് ചിത്രകാരന് സഞ്ജയ് പോള് പറയുന്നു. 'ആളുകളുടെ ജീവിതത്തില് ഇലക്ട്രോണിക്സിന്റെ പ്രാധാന്യം' എന്ന വിഷയത്തിലധിഷ്ഠിതമായാണ് വരച്ചതെന്നും പോള് പറയുന്നു.
വെള്ളിയാഴ്ച മുതല് സംസ്ഥാനത്ത് ദുര്ഗാപൂജ ആഘോഷങ്ങള്ക്ക് തുടക്കമാകും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


