മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാരിനെ ഇനി പിന്തുണയ്ക്കില്ലെന്ന് കുകി പീപ്പിൾസ് അലയൻസ്, മുന്നണി വിട്ടു 

മണിപ്പൂരിലെ അക്രമങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് കെപിഎ മുന്നണി വിട്ടത്

ചിത്രം: പിടിഐ
Last Updated :20 January 2024, 9:23 am IST

ഇംഫാൽ: കലാപം രൂക്ഷമായി തുടരുന്ന മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് കുകി പീപ്പിൾസ് അലയൻസ് (കെപിഎ). മുഖ്യമന്ത്രി എൻ ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നെന്നറിയിച്ച് കെപിഎ പ്രസിഡന്റ് ടോങ്മാങ് ഹോകിപ് ഗവർണർക്ക് കത്തയച്ചു. കെപിഎ ജനറൽ സെക്രട്ടറി ഡബ്ല്യു എൽ ഹാംഗ്ഷിംഗ് ആണ് ഇക്കാര്യമറിയിച്ചത്. 

മണിപ്പൂരിലെ അക്രമങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് കെപിഎ മുന്നണി വിട്ടത്. ‘മണിപ്പൂരിൽ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സർക്കാറിനുള്ള പിന്തുണ ഫലവത്തല്ലെന്നാണ് നിലവിലെ അവസ്ഥ സൂക്ഷ്മമായി വിലയിരുത്തുമ്പോൾ മനസ്സിലാക്കുന്നത്. അതനുസരിച്ച്, മണിപ്പൂർ സർക്കാറിനുള്ള കെപി‌എയുടെ പിന്തുണ ഇതിനാൽ പിൻവലിക്കുന്നു. ഇനി അത് അസാധുവായി കണക്കാക്കാം‘, ​ഗവർണർക്കയച്ച കത്തിൽ കെപിഎ വ്യക്തമാക്കി.

Story image

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now