
News Now
ഏകാധിപത്യപരമായ പെരുമാറ്റവും സാമ്പത്തിക ക്രമക്കേടുകളും; തിരുനാവായ മഹാമാഘ മഹോത്സവ നേതൃത്വത്തില് നിന്ന് സ്വാമി ആനന്ദവനത്തെ മാറ്റിയതില് വിശദീകരണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 772 lottery result

'ഗുഡ് ബൈ', മഹേല ജയവർധനെ; മുഖം മിനുക്കാൻ മുംബൈ ഇന്ത്യൻസ്!

അറിഞ്ഞോ... കൊച്ചി മെട്രോയിൽ 70 ഒഴിവുകൾ; ITI ,BA, B.Tech യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

ഷിംല: ഹിമാചല് പ്രദേശില് സിപിഎമ്മിന് ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടമായി. ഠിയോഗ് മണ്ഡലത്തിലെ വോട്ടെണ്ണിയപ്പോള് സിറ്റിങ് എംഎല്എ രാകേഷ് സിംഘ നാലാം സ്ഥാനത്തായി. സിംഘയെക്കാള് വോട്ട് സ്വതന്ത്ര സ്ഥാനാര്ഥിക്ക് ലഭിച്ചു. കോണ്ഗ്രസ് സ്ഥാനാര്ഥി കുല്ദീപ് സിങ്ങ് റാത്തോഡ് 5,269 വോട്ടുകള്ക്ക് വിജയിച്ചു.
റാത്തോഡിന് 18,709 വോട്ട് ലഭിച്ചു. രണ്ടാമത് ബിജെപി സ്ഥാനാര്ഥി അജയ് ശ്യാം ആണ്. 13,809 വോട്ടുകള് ലഭിച്ചു. സ്വതന്ത്രസ്ഥാനാര്ഥി ഇന്ദുവര്മ 13, 848 വോട്ടുകള് നേടിയപ്പോള് സിപിഎം സ്ഥാനാര്ഥിക്ക് ലഭിച്ചത് 12,201 വോട്ടുമാത്രമാണ്. കഴിഞ്ഞ ഇലക്ഷനില് 24,000ലധികം വോട്ടുകള് രാകേഷ് സിംഘ നേടിയിരുന്നു. ബിജെപി സ്ഥാനാര്ഥിക്ക് കഴിഞ്ഞ തവണത്തേക്കാള് പതിനായിരത്തോളം വോട്ടുകള് കുറഞ്ഞപ്പോള് കോണ്ഗ്രസ് സ്ഥാനാര്ഥി 2017നേക്കാള് ഇരട്ടി വോട്ടുകള് നേടി.
മുന് പിസിസി പ്രസിഡന്റ് കൂടിയാണ് വിജയിച്ച കുല്ദീപ്. 61 വയസ്സുകാരനായ അദ്ദേഹത്തിന്റെ കന്നിയങ്കമായിരുന്നു ഇത്തവണത്തേത്. അന്തരിച്ച മുതിര്ന്ന കോണ്ഗ്രസ് നേതാവും മുന് മുഖ്യമന്ത്രിയുമായിരുന്ന വീരഭദ്ര സിങ്ങിന്റെ പിന്തുണ 2017-ലെ തിരഞ്ഞെടുപ്പില് രാകേഷിന്റെ വിജയത്തില് നിര്ണായകമായിരുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


