
കുമാരി ഷെല്‍ജയും മനു അഭിഷേക് സിങ്‌വിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍
മുന്‍ രാജ്യസഭ എംപി ടി സുബ്ബരാമി റെഡ്ഡിയെ പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായും നിയമിച്ചിട്ടുണ്ട്
ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രി കുമാരി ഷെല്‍ജയേയും പാര്‍ട്ടി വക്താവ് മനു അഭിഷേക് സിങ്‌വിയേയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തി. മുന്‍ രാജ്യസഭ എംപി ടി സുബ്ബരാമി റെഡ്ഡിയെ പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായും നിയമിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശ് മുന്‍ സംസ്ഥാന പ്രസിഡന്റ് അജയ് കുമാര്‍ ലല്ലുവിനെ പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവായും നിയമിച്ചിട്ടുണ്ട്. ഉടൻ പ്രാബല്യത്തോടെയാണ് നിയമനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.
ഹരിയാനയില്‍ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടുമറിച്ചു ചെയ്ത കുല്‍ദീപ് ബിഷ്‌ണോയ് എംഎല്‍എയെ പ്രവര്‍ത്തകസമിതിയിലെ പ്രത്യേക ക്ഷണിതാവ് അടക്കം കോണ്‍ഗ്രസിന്റെ എല്ലാ പദവിയില്‍ നിന്ന് നീക്കിയിരുന്നു.
Congress appoints Kumari Selja & Abhishek Manu Singhvi as members of the Congress Working Committee while T Subbarami Reddy appointed as permanent invitee & Ajay Kumar Lallu as a special invitee in the CWC pic.twitter.com/84QvDWXVj1
â ANI (@ANI) June 23, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

പ്രകൃതിക്ക് അതിരുകളില്ല; ഭാവനയ്ക്കുണ്ട്: വില്യം ബ്ലേക്ക്
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്


