
ലഖിംപൂര്‍ സംഘര്‍ഷം : കോണ്‍ഗ്രസ് സംഘം ഇന്ന് രാഷ്ട്രപതിയെ കാണും ; അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യം
അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംഘം രാഷ്ട്രപതിക്ക് നിവേദനം നല്‍കും
ന്യൂഡല്‍ഹി : ലഖീംപുര്‍ ഖേരി വിഷയത്തില്‍ കോണ്‍ഗ്രസ് സംഘം ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തും. ലഖീംപൂരില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ആശിഷ് മിശ്രയുടെ പിതാവ് അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംഘം രാഷ്ട്രപതിക്ക് നിവേദനം നല്‍കും.
രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പുറമെ എ കെ ആന്റണി, കെ സി വേണുഗോപാല്‍, ഗുലാം നബി ആസാദ്, അധിര്‍ രഞ്ജന്‍ ചൗധരി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരാണ് രാഷ്ട്രപതിയെ കാണുന്നത്. രാവിലെ പതിനൊന്നരക്കാണ് കൂടിക്കാഴ്ച.
കേസില്‍ ആശിഷ് മിശ്രയുടെ പങ്ക് വെളിവായ സാഹചര്യത്തില്‍ ഒരു നിമിഷം പോലും അജയ് മിശ്രയ്ക്ക് കേന്ദ്രമന്ത്രിയായി തുടരാന്‍ യോഗ്യത ഇല്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. കേസില്‍ മുഖ്യ പ്രതി ആയ ആശിഷ് മിശ്രയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
സുപ്രീംകോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ്, കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായ അജയ് മിശ്രയുടെ മകനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ മൂന്നിനാണ് ലഖീംപുരിലെ ടികോണിയയില്‍ വെച്ച് കര്‍ഷകര്‍ക്ക് ഇടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്

പി വി അൻവറിന് വീണ്ടും തിരിച്ചടി; കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു

പണം വാരാം, പോസ്റ്റ് ഓഫീസ് സ്കീമും എസ്ഐപിയും ചേര്‍ന്നുള്ള കിടിലന്‍ സ്ട്രാറ്റജി; വിശദാംശങ്ങള്‍

Related News


165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്
