
ലാലു പ്രസാദ് യാദവിന്റെ കാല്ക്കീഴില് അംബേദ്കറിന്റെ ചിത്രവുമായി അനുയായി; വിവാദം, വിശദീകരണം തേടി എസ്സി കമ്മീഷൻ
തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ ദളിത് പീഡന വിരുദ്ധ വകുപ്പ് ചുമത്തി കേസെടുക്കുമെന്നും കമ്മീഷന് നോട്ടീസില്‍ പറയുന്നു

പാറ്റ്ന: ഭരണഘടനാ ശില്പി ബി ആര് അംബേദ്കറെ അപമാനിച്ചെന്ന ആക്ഷേപത്തില്‍ ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ (Lalu prasad yadav ) ലാലു പ്രസാദ് യാദവ് വിവാദത്തില്‍. ലാലു പ്രസാദ് യാദവിന്റെ കാല്കയറ്റിവച്ച കസേരയ്ക്ക് സമീപം അനുയായി അംബേദ്കറിന്റെ ഫോട്ടോ എടുത്ത് പിടിച്ച സംഭവമാണ് വിവാദത്തിന് ആധാരം.
സംഭവത്തില്‍ ബിഹാര്‍ പട്ടിക ജാതി കമ്മീഷന് ലാലു പ്രസാദ് യാദവിന് നോട്ടീസ് അയച്ചു. വിഡിയോ സംബന്ധിച്ച് 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ ദളിത് പീഡന വിരുദ്ധ വകുപ്പ് ചുമത്തി കേസെടുക്കുമെന്നും കമ്മീഷന് നോട്ടീസില്‍ പറയുന്നു.
ലാലു പ്രസാദ് യാദവിന്റെ 78-ാം ജന്മദിനം ആഘോഷങ്ങള്‍ക്കിടെയാണ് പുതിയ വിവാദം ഉയരുന്നത്. അംബേദ്കറുമായി ബന്ധപ്പെട്ട വീഡിയോ ഇതിനോടകം ബിജെപി സൈബര്‍ ഇടങ്ങള്‍ വലിയ പ്രചാരമാണ് നല്‍കുന്നത്. വിവാദ വിഡിയോ ക്ലിപ്പ് ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിയുള്‍പ്പെടെ പങ്കുവച്ചിട്ടുണ്ട്. 'ലാലു പ്രസാദ് ദളിതരെ അവഹേളിക്കുന്നു എന്നതിന്റെ തെളിവാണ് വിഡിയോ. അംബേദ്കറിനോട് പോലും അദ്ദേഹത്തിന് ബഹുമാനമില്ലെന്നതിന്റെ തെളിവാണത്.' നിതീഷ് കുമാര്‍, ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് തുടങ്ങിയ നേതാക്കള്‍ ലാലു പ്രസാദുമായുള്ള സഖ്യം പിരിഞ്ഞത് ഇത്തരം നടപടികള്‍ മൂലമാണെന്നും സാമ്രാട്ട് ചൗധരി ആരോപിച്ചു.
അതിനിടെ, ലാലു പ്രസാദ് യാദവിനെ ന്യായീകരിച്ച് ഇളയ മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് രംഗത്തെത്തി. 'ഞങ്ങള്‍ അംബേദ്കറുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ്. ലാലു പ്രസാദ് യാദവ് ബീഹാറില്‍ ബാബാ സാഹിബ് അംബേദ്കറുടെ നിരവധി പ്രതിമകള്‍ സ്ഥാപിച്ച വ്യക്തിയാണ്. ബാബാ സാഹിബുമായോ, ഭരണഘടനയുമായോ, സംവരണവുമായോ യാതൊരു ബന്ധവുമില്ലാരാണ് ( ബിജെപി) ഇപ്പോള്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്'- എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എടാ... പോടാ...' എന്ന് വിളിക്കുന്ന ആത്മബന്ധം; 'മമ്മൂട്ടി, മോഹന്‍ലാല്‍, ലാലു അലക്സ്'

'ടീം ജയിക്കാൻ ഏത് തീരുമാനവും എടുത്തോളൂ ഭാവു'; സഞ്ജുവിന്റെ ആ വാക്കുകൾ അത്ഭുതപ്പെടുത്തി: സൂര്യകുമാർ യാദവ്
