ലാലുവിന്റെ ആരോഗ്യനില വഷളായി, ഡല്‍ഹി എയിംസിലേക്കു മാറ്റും

ലാലു പ്രസാദ് യാദവ്/ഫയല്‍
Last Updated :20 January 2024, 8:39 am IST

News Now

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളായി. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കഴിയുന്ന അദ്ദേഹത്തെ ഡല്‍ഹി എയിംസിലേക്കു മാറ്റും. 

എഴുപത്തിരണ്ടുകാരനായ ലാലുവിന് രണ്ടു ദിവസമായി കടുത്ത ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍  പറഞ്ഞു. ഇന്നലെ ന്യൂമോണിയ സ്ഥിരീകരിച്ചു. ഇതും പ്രായവും പരിഗണിച്ചാണ് ലാലുവിനെ എയിംസിലേക്കു മാറ്റാന്‍ തീരുമാനിച്ചതെന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.

ലാലുവിന്റെ ആരോഗ്യനില മോശമായതായി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ റാഞ്ചിയില്‍ എത്തി. ഭാര്യ റാബ്രി ദേവി, മകള്‍ മിസ ഭാരതി, മക്കളായ തേജ് പ്രതാപ്, തേജസ്വി എന്നിവര്‍ പറ്റ്‌നയില്‍നിന്നു പ്രത്യേക വിമാനത്തിലാണ് എത്തിയത്. 

പിതാവിനെ കണ്ടതിനു പിന്നാലെ തേജസ്വി ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനുമായി കൂടിക്കാഴ്ച നടത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates