വ്യാജരേഖകളുണ്ടാക്കി ഗൗതമിയുടെ ഭൂമി തട്ടിയെടുത്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:27 am IST

News Now

ചെന്നൈ: ഭൂമി തട്ടിയെടുത്തുവെന്ന പരാതിയില്‍ നടി ഗൗതമിയുടെ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചു വരുത്തി. ഗൗതമിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം ആറു പേര്‍ക്കെതിരേ കേസെടുത്തിരുന്നു.  വ്യാജരേഖകളുണ്ടാക്കി ഗൗതമിയുടെ ഭൂമി തട്ടിയെടുത്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ കാഞ്ചീപുരം ജില്ലാ പൊലീസ് സൂപ്രണ്ടിന് മുന്നില്‍ ഗൗതമി ഹാജരായി. 

കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുമ്പത്തൂരിന് സമീപം കോട്ടയൂര്‍ ഗ്രാമത്തില്‍ 25 കോടി വിലമതിപ്പുള്ള തന്റെ ഭൂമി തട്ടിയെടുത്തതായി ഗൗതമി ചെന്നൈ പൊലീസ് കമ്മിഷണര്‍ക്ക് ഏതാനും ദിവസം മുമ്പ് പരാതി നല്‍കിയിരുന്നു. 

കാഞ്ചീപുരം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.  സംഭവത്തില്‍ ശ്രീപെരുമ്പത്തൂര്‍ സ്വദേശികളായ അളഗപ്പന്‍, ഭാര്യ നാച്ചാല്‍, സതീഷ്‌കുമാര്‍, ആരതി, ഭാസ്‌കരന്‍, രമേഷ് ശങ്കര്‍ എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates