
News Now
മാധ്യമപ്രവര്ത്തകര്ക്കു നേരെ പൊലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ

വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി പിടിയില്; മലബാറിലെ മൊത്തവിതരണക്കാരനെന്ന് പൊലീസ്

ലിയോ പതിനാലാമന് മാര്പാപ്പയ്ക്ക് ശ്വാസകോശ അര്ബുദം സ്ഥിരീകരിച്ചു

കാത്തിരുന്ന പണം വന്നുചേരും. വരുമാനത്തിനുള്ള നല്ലൊരു മാര്ഗ്ഗം കണ്ടെത്തും

ശ്രീനഗർ: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ജമ്മു-ശ്രീനഗർ ദേശീയപാതയുടെ ഭാഗം ഒലിച്ചുപോയി. ദേശീയ പാതയിൽ രണ്ട് ടണലുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് ഒലിച്ചുപോയത്.
റാമ്പൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. റോഡ് തകർന്നു വീഴുന്ന വിഡിയോ സോഷ്യൽമിഡിയോയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജമ്മുവിൽ കനത്ത മഴ തുടരുകയാണ്. റോഡിന്റെ തകർന്ന ഭാഗങ്ങൾ നന്നാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ജമ്മുവിലെ ട്രാഫിക് ഉദ്യോഗസ്ഥൻ പറഞ്ഞു.
The Jammu Srinagar National Highway is currently inaccessible at Mehar, Cafeteria Morh, T1, T2 (Keela Mord & Sita Ram pass), and Panthyal due to roadblocks. Additionally, heavy rains have caused damage to a section of the road leading to the T5 Panthyal tunnel. pic.twitter.com/R429e7GXgI
â Kashmir Weather (@Kashmir_Weather) July 8, 2023
ജമ്മു കശ്മീരിലെ ഒട്ടേറെ പ്രധാന റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതുവരെ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്. ജമ്മുകശ്മീരിൽ ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



