
News Now
ന്യൂഡൽഹി: സ്കൂൾ വിദ്യാർത്ഥിനികൾക്ക് കേന്ദ്ര സർക്കാർ 2100 രൂപയ്ക്ക് ലാപ്ടോപ്പും, പ്രിൻററും, മൊബൈലും നൽകുന്നു എന്ന തരത്തിൽ വ്യാജ പ്രചാരണം. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഇത്തരമൊരു വ്യാജ വാർത്ത വ്യാപകമായി പ്രചരിക്കുന്നത്.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന വെബ്സൈറ്റിലാണ് 2100 രൂപയ്ക്ക് കേന്ദ്ര സർക്കാർ ലാപ്ടോപ്പും, പ്രിൻററും, മൊബൈലും നൽകുന്നുവെന്ന് അവകാശപ്പെടുന്നത്. എസ്എംഎസ് അയച്ച് ഇവ നേടാമെന്നാണ് സൈറ്റിൻറെ വാഗ്ദാനം.
അപേക്ഷിക്കുന്നയാൾക്ക് 15 വയസിൽ കുറവായിരിക്കണം. കംപ്യൂട്ടറിൽ സാമാന്യ പരിജ്ഞാനം വേണം. തൊഴിൽ രഹിതരായ, ഉത്തരവാദിത്വമുള്ളവരായിരിക്കണം അപേക്ഷകരെന്നും വെബ്സൈറ്റ് നിർദേശിക്കുന്നു. ഡിജിറ്റൽ ഇന്ത്യയുമായി ചേർന്നാണ് ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നതെന്നും വെബ്സൈറ്റ് അവകാശപ്പെടുന്നു.
എന്നാൽ കേന്ദ്ര സർക്കാർ ഇത്തരത്തിൽ ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ഒദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നത്. ബേട്ടി ബച്ചാവേ ബേട്ടി പഠാവോയുടെ യഥാർത്ഥ സൈറ്റിൻറെ വിവരങ്ങളും പിഐബി വിശദമാക്കി. കേന്ദ്ര സർക്കാർ 2100 രൂപയ്ക്ക് ലാപ്ടോപ്പും, പ്രിൻററും, മൊബൈലും നൽകുന്നുവെന്ന പ്രചാരണം വ്യാജമാണ്.
महिला à¤à¤µà¤ बाल विà¤à¤¾à¤¸ à¤à¥ 'बà¥à¤à¥ बà¤à¤¾à¤, बà¥à¤à¥ पढ़ाà¤' à¤à¤à¤¿à¤¯à¤¾à¤¨ à¤à¥ #फरà¥à¤à¥ वà¥à¤¬à¤¸à¤¾à¤à¤ पर दावा à¤à¤¿à¤¯à¤¾ à¤à¤¾ रहा à¤à¤¿ â¹2100 दà¥à¤¨à¥ पर नà¥à¤à¤°à¥, लà¥à¤ªà¤à¥à¤ª, पà¥à¤°à¤¿à¤à¤à¤° व मà¥à¤¬à¤¾à¤à¤² à¤à¤ªà¤²à¤¬à¥à¤§ à¤à¤°à¤¾à¤ à¤à¤¾à¤à¤à¤à¥à¥¤ #PIBFactCheck
â PIB Fact Check (@PIBFactCheck) February 25, 2021
यह वà¥à¤¬à¤¸à¤¾à¤à¤ @MinistryWCD सॠà¤à¥à¤¡à¤¼à¥ हà¥à¤ नहà¥à¤ हà¥à¥¤
सहॠà¤à¤¾à¤¨à¤à¤¾à¤°à¥ à¤à¥ लिठयहाठपढ़à¥à¤: https://t.co/eqBelilD7b pic.twitter.com/kw81JmQl7d
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






