വിഖ്യാത ഗായകന്‍ പ്രഫുല്ല കര്‍ അന്തരിച്ചു

പ്രമുഖ ഒഡിയ ഗായകനും സംഗീത സംവിധായകനുമായ പ്രഫുല്ല കര്‍ അന്തരിച്ചു

പ്രഫുല്ല കര്‍/എഎന്‍ഐ
Last Updated :20 January 2024, 9:00 am IST

ഭുവനേശ്വര്‍: പ്രമുഖ ഒഡിയ ഗായകനും സംഗീത സംവിധായകനുമായ പ്രഫുല്ല കര്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളെത്തുടര്‍ന്നു വീട്ടില്‍ വിശ്രമത്തിലായിരുന്നു.

ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ചതിനു പിന്നാലെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. മനോരമയാണ് പ്രഫുല്ലയുടെ ഭാര്യ. മക്കള്‍ മഹാദീപ്, മഹാപ്രസാദ്, സാന്ധ്യ ദീപ.

ഒഡിയയിലെ ഏറ്റവും പ്രധാന സംഗീതജ്ഞനായാണ് പ്രഫുല്ല കര്‍ കണക്കാക്കപ്പെടുന്നത്. എട്ടു തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്. ആറു വര്‍ഷം തുടര്‍ച്ചയായി ആയിരുന്നു പുരസ്‌കാര നേട്ടം. 

പ്രഭുകൃപ എന്ന പേരില്‍ അദ്ദേഹം പുറത്തിറക്കിയ ഭക്തിഗാന ആല്‍ബം പത്തു ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. 

പ്രഫുല്ല കറിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഒഡിഷ ഗവര്‍ണര്‍ ഗണേഷി ലാല്‍, മുഖ്യമന്ത്രി നവീന്‍ പട്‌നായിക് തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now