
വെള്ളത്തില്‍ നിന്ന് കൂറ്റന്‍ മുതലയെ വായിലാക്കി പുള്ളിപ്പുലി; അമ്പരപ്പ്- വീഡിയോ
പ്രവീണ്‍ അംഗുസാമി ട്വിറ്ററില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്
വെള്ളത്തില്‍ മുതല അപകടകാരിയാണ് എന്നാണ് പൊതുവേ പറയാറ്. സിംഹം പോലും പേടിച്ച് ഓടി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെള്ളം കുടിക്കാന്‍ എത്തിയ ചീറ്റയെ ഒറ്റച്ചാട്ടത്തിന് പിടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിച്ചത്.
ഇവിടെ ഇതില്‍ നിന്ന് വ്യത്യസ്തമായി വെള്ളത്തില്‍ വച്ച് മുതലയെ പിടികൂടുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. പ്രവീണ്‍ അംഗുസാമി ട്വിറ്ററില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
നദിയിലൂടെ നീന്തി വരികയാണ് പുള്ളിപ്പുലി. ഇരയെ കണ്ട മാത്രയില്‍ മുതലയ്ക്കുമേല് പുള്ളിപ്പുലി ചാടിവീഴുന്നതാണ് പിന്നീടുള്ള ദൃശ്യം. ഒറ്റ പിടിത്തത്തിന് മുതലയെ തന്റെ വരുതിയിലാക്കിയതിന് ശേഷം കരയ്ക്ക് കയറ്റി. കരയില്‍ വച്ച് തെന്നിമാറി പുഴയിലേക്ക് തന്നെ പോകാന്‍ മുതല ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ പിടിത്തം വിടാതെ മുതലയെ കടിച്ചുപിടിച്ച് കാട്ടിനുള്ളിലേക്ക് പുള്ളിപ്പുലി മറയുന്നതാണ് വീഡിയോയുടെ അവസാനം.
Hunting skills at its best Wild is as beautiful as it dangerous. pic.twitter.com/g7c1oqSLwq
â Praveen Angusamy, IFS (@PraveenIFShere) March 12, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കളര്‍ എല്‍സിഡി ഡിസ്പ്ലേ, സ്വിച്ച്ഗിയര്‍, വില 2.54 ലക്ഷം രൂപ; ട്രയംഫ് ബോണ്‍വില്ലെ ടി4 വിപണിയില്‍

'രതീഷ് പക്കാ ബിജെപിക്കാരന്; നിയമനം ഞാനോ ഓഫീസോ അറിയാതെ'; പിരിച്ചിവിടാന്‍ നിര്‍ദേശം നല്കി മന്ത്രി

എത്ര പഠിച്ചിട്ടും ഓർമയിൽ നിൽക്കുന്നില്ലേ? കാരണം ഇതാകും
'ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്'



