'പുലി പതുങ്ങുന്നത് ഇരയെ പിടിക്കാന്‍'; ഒറ്റച്ചാട്ടത്തില്‍ മാന്‍ അകത്ത്- വീഡിയോ 

ഡോ സാമ്രാട്ട് ഗൗഡ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

മാനിനെ പിടികൂടുന്ന പുള്ളിപ്പുലി
Last Updated :20 January 2024, 8:42 am IST
Edited by :migrator

ജീവിതം എന്നുപറഞ്ഞാല്‍ ഇങ്ങനെയാണ്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. ഇതിന് ഉദാഹരണമായി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

മരത്തിന്റെ ചുവട്ടില്‍ നില്‍ക്കുന്ന മാനിനെ, മരത്തിന്റെ മുകളില്‍ മറഞ്ഞുനിന്ന പുള്ളിപ്പുലി പിടികൂടുന്ന വീഡിയോയാണ് വൈറലാകുന്നത്. ഡോ സാമ്രാട്ട് ഗൗഡ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

മരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് 'പറന്നുവന്ന' പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മാനിന് സാധിച്ചില്ല. ഒരടി പോലും മുന്നോട്ടുപോകാന്‍ കഴിയുന്നതിന് മുന്‍പായിരുന്നു ആക്രമണം. മാനിന്റെ രക്ഷയ്ക്കായി കുരങ്ങന്മാര്‍ പുള്ളിപ്പുലിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇരയുടെ പിടിവിടാന്‍ പുള്ളിപ്പുലി തയ്യാറായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now