
വീട്ടമ്മ രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ പുലി അടുക്കളയില്‍, ഒച്ചവെച്ചു; മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ വലയിലാക്കി
കര്‍ണാടകയില്‍ വീട്ടിനുള്ളില്‍ കയറിയ പുലി പരിഭ്രാന്തി പരത്തി

ബംഗളൂരു: കര്‍ണാടകയില്‍ വീട്ടിനുള്ളില്‍ കയറിയ പുലി പരിഭ്രാന്തി പരത്തി. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ പുലിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി.
ചിത്രദുര്‍ഗ താലൂക്കിലാണ് സംഭവം. കര്‍ണാടക ഗ്രാമീണ്‍ വികാസ് ബാങ്കിലെ ബിസിനസ് കറസ്‌പോണ്ടന്റ് ചിതാനന്ദിന്റെ വീട്ടില്‍ പുലര്‍ച്ചെയാണ് പുലിയെ കണ്ടത്. രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ ഭാര്യയാണ് വീട്ടിനുളളില്‍ പുലിയ കണ്ടത്. പുലിയെ കണ്ട് ഭാര്യ ഒച്ചവെച്ച് ആളെ കൂട്ടിയതായി ചിതാനന്ദ് പറയുന്നു. വീടിന്റെ പിന്നിലെ വാതില്‍ വഴിയാണ് പുലി അകത്തു കയറിയത്. ഭാര്യയുടെ ശബ്ദം കേട്ട് കട്ടിലില്‍ നിന്ന് ചാടിയെഴുന്നേറ്റ സമയത്ത് പുലി അടുക്കളയില്‍ കയറിയതായും ചിതാനന്ദ് പറയുന്നു.
തക്കം നോക്കി പുറത്തിറങ്ങിയ തങ്ങള്‍ വീടിന്റെ പിന്നിലേയും മുന്നിലേയും വാതില്‍ അടച്ചു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. രാവിലെ ഏഴുമണിയോടെ വീട്ടില്‍ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിന്നിലെ വാതിലിന്റെ അടുത്ത് കൂട് സ്ഥാപിച്ചാണ് പുലിയെ പിടികൂടിയത്. എന്നാല്‍ അടുക്കളയില്‍ നിന്ന് പുലിയെ പുറത്ത് എത്തിക്കാന്‍ കഷ്ടപ്പെട്ടതായും മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് പുലിയെ പിടികൂടിയതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



